ജബൽപ്പൂർ: പൗരത്യ നിയമത്തിൽ രാഹുലും മമതയും കേജ്‌രിവാളും ആളുകളെ വഴിതെറ്റിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.. പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് കൊണ്ട് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നടന്ന റാലിയിലായിരുന്നു പ്രതിപക്ഷത്തിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. ജെ.എൻ.യുവിൽ ചിലർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
ഭാരതത്തെ കഷണം കഷ്‌ണമാക്കും എന്ന മുദ്രാവാക്യമാണ് ജെ.എൻ.യുവിലെ ചിലർ വിളിക്കുന്നതെന്നും അങ്ങനെയുള്ളവരെ ജയിലിലടക്കണ്ടേയെന്നും അമിത് ഷാ ചോദിച്ചു. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ അഴിക്കുള്ളിലടയ്ക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു.
പാകിസ്ഥാനിലെ പീഡനങ്ങളെ തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഓരോ അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തന്റെ സർക്കാർ വിശ്രമിക്കില്ലെന്നും അമിത് ഷാ പറഞ്ഞു..കോൺഗ്രസും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിയെ എത്രത്തോളം എതിർത്താലും ഓരോ അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് വരെ തന്റെ സർക്കാർ പ്രവർത്തിച്ച് കൊണ്ടിരിക്കും..എന്തെതിർപ്പ് നടത്തിയാലും നാല് മാസത്തിനുള്ളിൽ അയോദ്ധ്യയിൽ ക്ഷേത്രമുയരുമെന്നും അമിത് ഷആ വ്യക്തമാക്കി.