മസ്‌കറ്റ് : ആധുനിക ഒമാന്റെ പിതാവ് എന്നറിയപ്പെട്ട ഒമാൻ ഭരണാധികാരി സുൽത്താന്‍ ഖാബൂസ് ബിൻ സഈദ് കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. ഇന്ത്യക്കും മലയാളികൾക്കും പ്രിയപ്പട്ട സുൽത്താന്റെ പിൻഗാമിയായി അധികാരമേറ്റത് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ആണ് .
മലയാളികൾ പ്രത്യേകിച്ചും പഴമക്കാരായ ഒമാൻ മലയാളികൾ പുതിയ സുൽത്താനെ ലാലേട്ടൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുൽത്താൻ ഹൈതം പ്രവർത്തിച്ചിരുന്നു. അക്കാലത്ത് തന്നെ മലയാളികൾ സുൽത്താന് മോഹൻലാലുമായുള്ള സാമ്യം ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് സുൽത്താൻ ഹൈതമിന് ലാലേട്ടൻ എന്ന വിശേഷണം പതിഞ്ഞത്.
പുതിയ ഭരണത്തലവൻ ആയി അധികാരമേൽക്കുമ്പോഴും ഹൈതം ബിന്‍ താരിൽ അല്‍ സഈദിന് ആ പഴയ മോഹൻലാൽ സാദൃശ്യത്തിൽ ചെറിയ മാറ്റം മാത്രമാണുള്ളതെന്നാമ് ഒമാനിലെ പ്രവാസികൾ പറയുന്നത്.
സുൽത്താൻ ഖാബൂസിന്റെ കുടുംബത്തിൽ നിന്നുള്ള പുതിയ സുൽത്താൻ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്. 1954ൽ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫോറീൻ സർവീസ് പ്രോഗ്രാമിൽ ബിരുദം നേടി. പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഉന്നത പഠനവും പൂർത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയായും സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.