1.മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളും മൗലികാവകാശങ്ങളും പ്രത്യേകിച്ച് തുല്യത ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14ഉം എങ്ങനെ പരസ്പരം പ്രവർത്തിക്കുന്നു.
2. 25(1) ആർട്ടിക്കിൾ പറയുന്ന പൊതുക്രമം, ധാർമ്മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി
3. ധാർമ്മികത, ഭരണഘടനാ ധാർമ്മികത എന്നിവ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ആമുഖത്തിൽ പറയുന്നതുപോലെ വിശാലാർത്ഥത്തിലാണോ അതോ മതവിശ്വാസത്തിലും ഭക്തിയിലും ഒതുങ്ങിനിൽക്കുന്നതാണോ ധാർമ്മികത എന്ന് പരിശോധിക്കണം. അതിർവരമ്പുകൾ കൃത്യമായി വേർതിരിക്കേണ്ടതുണ്ട്
4. ഒരു പ്രത്യേക ആചാരം മതത്തിന്റെ അനിവാര്യഘടകമാണോ? ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളെക്കുറിച്ചും, കോടതികൾക്ക് ഏത് അളവു വരെ അത് പരിശോധിക്കാം എന്നതും, അത്തരം കാര്യങ്ങൾ മത മേധാവിയുടെ തീർപ്പിനായി പൂർണമായും വിട്ടുനൽകാമോ എന്നതും വേർതിരിക്കണം.
5. ഭരണഘടനയുടെ 25(2) ബിയിലുള്ള ഹിന്ദു വിഭാഗങ്ങൾ എന്ന പ്രയോഗത്തിന്റെ അർത്ഥം?.
6. ഒരു മതവിഭാഗത്തിന്റെയോ ആ മതത്തിൽ തന്നെയുള്ള ഒരു പ്രത്യേക വിഭാഗത്തിന്റെയോ 'അനിവാര്യമായ മതാചാരങ്ങൾക്ക്' ആർട്ടിക്കിൾ 26 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണത്തിന്റെ ആവശ്യകതയുണ്ടോ?
7. ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്തുള്ള ആ വിഭാഗത്തിൽപ്പെടാത്തവരുടെ പൊതുതാത്പര്യ ഹർജികൾ നിയമപരമായി അനുവദിക്കുന്നതിനുള്ള പരിധി എത്രമാത്രമാകണം.