bjp-

ഭോപ്പാൽ : പൗരത്വനിയമത്തിൽ പ്രതിഷേധിച്ച് മദ്ധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്ന് ന്യൂനപക്ഷനേതാക്കളുടെ കൂട്ടരാജി. നാൽപ്പത്തിയെട്ട് മൈനോറിട്ടി സെൽ നേതാക്കൾ പാർട്ടി വിട്ടത്. പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത വിവേചനമാണ് നേരിട്ടതെന്നും ഒരുവിഭാഗത്തെ താഴ്ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു.

നിയമം പാസാക്കിയ ശേഷം അതിന് പിന്തുണ ലഭിക്കാനായി സർക്കാർ വീടു വീടാന്തരം കയറി ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? 'എന്ന് മൈനോറിട്ടി സെല്ലിന്റെ ഭോപ്പാൽ ജില്ലാവൈസ് പ്രസിഡന്റായിരുന്ന ആദിൽ ഖാൻ ചോദിച്ചു.

ശ്യാമപ്രസാദ് മുഖർജിയുടെയും വാജ്‌പെയിയുടെയും നിലപാടുകളല്ല ഇപ്പോഴുള്ള പാർട്ടി നേതൃത്വം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും മൈനോറിട്ടി സെൽ സംസ്ഥാന പ്രസിഡന്റിന് നല്‍ൽകിയ രാജിക്കത്തിൽ ഇവർ ആരോപിക്കുന്നു. ബി.ജെ.പിയിൽ ജനാധിപത്യമില്ലെന്നും രണ്ടുപേർ പാർട്ടിയെ മുഴുവനായി ഹൈജാക്ക് ചെയ്തുവെന്നും ഇവർആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾ ബി.ജെ.പി തള്ളിക്കളഞ്ഞു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും ഇവരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പാർട്ടി ആരോപിച്ചു. രാജ്യതാത്പര്യത്തിന് എതിരായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരും സാമൂദായിക നേതാക്കളും ചേർന്നാണ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ബി.ജെ.പി നേതാവ് ഗോപാൽ ഭാർഗവ ആരോപിച്ചു.