
ലുലുഗ്രൂപ്പ്
ലുലു ഗ്രൂപ്പ് ദുബായിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ജനുവരി 26, 27 തീയതികളിൽ തൃശൂരിൽ ഇന്റർവ്യു നടക്കും.ജനുവരി 26ന് സെയിൽസ് മാൻ തസ്തികയിൽ ഇന്റർവ്യു നടക്കും. എസ്.എസ്.എൽ.സി/ പ്ളസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20-25. 27ന് ബുച്ചർ, ബേക്കർ , ഫിഷ് ക്ളീനർ, കുക്ക്, സ്നാക്ക്സ് മേക്കർ, സെക്യൂരിറ്റി ഗാർഡ്, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ് , ടെയ്ലർ, ഗ്രാഫിക്സ് ഡിസൈനർ, ഡ്രൈവർ, ടെക്നീഷ്യൻ തസ്തികകളിൽ ഇന്റർവ്യു നടക്കും. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 35. ബയോഡേറ്റ, പാസ്പോർട്ടിന്റെ കളർകോപ്പി, ഫോട്ടോ , ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശ്ശൂർ നാട്ടികയിൽ എത്തണം. വിലാസം:Emmy Projects , At Nattika, Thrissur, Kerala. കമ്പനിവെബ്സൈറ്റ്:www.lulugroupinternational.com കൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.comഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അബുദാബി ഗവൺമെന്റിൽ
അബുദാബി ഗവൺമെന്റിൽ ഈ വർഷത്തെ ആദ്യത്തെ റിക്രൂട്ട്മെന്റ് നടക്കുന്നു. ഓഫീസർ ടെക്നിക്കൽ, റിക്രൂട്ട്മെന്റ് അസിസ്റ്റന്റ്, ഓഡിറ്റ് അസിസ്റ്റന്റ്, ഈവന്റ്സ് കോഡിനേറ്റർ, ടെക്നിക്കൽ ഓഫീസർ, ഫിനാൻസ് മാനേജർ, ഡ്രില്ലിംഗ് കെമിക്കൽ ഫ്ള്യൂയിഡ് എൻജിനീയർ, ടീം ലീഡർ വെൽ എൻജിനീയറിംഗ്, വെൽ എൻജിനീയറിംഗ് സ്പെഷ്യലിസ്റ്റ്, കംപ്ളേഷൻ ആൻഡ് വർക്ക് ഓവർ എൻജിനീയർ, സിമന്റ് എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, ഓർത്തോപീഡിക് സർജറി കൺസൾട്ടന്റ് തസ്തികകളിലാണ് നിയമനം.വെബ്സൈറ്റ്: www.government.ae.വിശദവിവരങ്ങൾക്ക്: jobhikes.com
മാക് ഡൊണാൾഡ്
ലോകോത്തര ഭക്ഷ്യ ബ്രാൻഡ് ആയ മാക് ഡൊണാൾഡ് യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.അഡോപ്ഷൻ പ്രോഗ്രാം പ്ളാനിംഗ് ആൻഡ് അലൈൻമെന്റ് മാനേജർ, ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻസ് ബിസിനസ് പ്രോസസ് അനലിസ്റ്റ്, റീജണൽ കോർപ്പറേറ്റ് ട്രെയിനിംഗ് ഫെസിലിറ്റേറ്റർ, ഓപ്പറേഷൻസ് അസോസിയേറ്റ്, പ്രൈവസി ആൻഡ് ഇൻഫർമേഷൻ ഗവേണൻസ് കൗൺസിൽ, ഗസ്റ്റ് എക്സ്പീരിയൻസ് ലീഡർ, ഗസ്റ്റ് എക്സ്പീരിയൻസ് ലീഡർ, സൂപ്പർവൈസർ, മാനേജർ, ഫീൽഡ് ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.വെബ്സൈറ്റ്:www.mcdelivery.ae,mcdonalds.jibeapply.com. വിശദവിവരങ്ങൾക്ക്: jobhikes.com
കെ.ബി.ആർ ബൈ
യു.എസ് ആർമികെബിആർ ബൈ യു.എസ് ആർമിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. ജേർണിമാൻ ഇലക്ട്രീഷ്യൻ, ലേബറർ, ഫോർമാൻ, പ്ളമ്പർ, എച്ച്വിഎസി മെക്കാനിക്ക്, മാസ്റ്റർ ഇലക്ട്രീഷ്യൻ, വേർഹൗസ് മെൻ, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, കാർപെന്റർ, പെസ്റ്റ് കൺട്രോൾ, തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.kbr.com വിശദവിവരങ്ങൾക്ക്: jobsatqatar.com
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയിൽ ഫയർ ട്രക്ക് ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ, ഇന്നൊവേഷൻ മാനേജർ, അസറ്റ് ഇന്റഗ്രിറ്റി എൻജിനീയർ, പ്ളാന്റ് ഓപ്പറേറ്റർ, പ്ളാന്റ് ഓപ്പറേറ്റർ അസിസ്റ്റന്റ്, ചാർജ്ജ് ഹാൻഡ്, ടെക്നിക്കൽ ഇൻസ്പെക്ടർ, എൽപിജി ടെക്നീഷ്യൻ അസിസ്റ്റന്റ്, സൈറ്റ് ഇൻ ചാർജ്ജ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
മ്പനിവെബ്സൈറ്റ്:www.enoc.com വിശദവിവരങ്ങൾക്ക്: jobhikes.com.
ഡെൽ കമ്പനിയിൽ
ഡെൽ കമ്പനി യുഎഇ, കാനഡ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് സിസ്റ്റം എൻജിനീയർ, സിസ്റ്രം എൻജിനീയർ, അസോസിയേറ്റ് സിസ്റ്റം എൻജിനീയർ, നെറ്റ്വർക്കിംഗ് സെയിൽസ് സ്പെഷ്യലിസ്റ്റ് , സീനിയർ മാനേജർ, ഇൻസൈഡ് സെയിൽസ് അക്കൗണ്ട് മാനേജർ,സീനിയർ ടെക്നോളജി കൺസൾട്ടന്റ്, സെയിൽസ് അക്കൗണ്ടന്റ് മാനേജർ, ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻ ഗ്രൂപ്പ്, ടോറന്റോ ഇൻസൈഡ് പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, സെൻട്രൽ സീനിയർ സൊല്യൂഷൻ കൺസൾട്ടന്റ്,ലോജിസ്റ്റിക്സ് സെയിൽസ് അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.dell.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ബ്രസിൽ ഫുഡ്കമ്പനിയിൽ
ബ്രസിൽ ഫുഡ് കമ്പനിയിൽ അക്കൗണ്ട് മാനേജർ, ജൂനിയർ മാർക്കറ്റിംഗ് അനലിസ്റ്റ്, കാറ്റഗറി മാർക്കറ്റിംഗ് കോഡിനേറ്റർ, തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:www.brf-global.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
എയർ അറേബ്യയിൽ
എയർ അറേബ്യയിൽ തൊഴിലവസരം. വിവിധ ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു.ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് ക്വാളിറ്റി ഓഫീസർ,കാൾ സെന്റർ ഏജന്റ് , കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനീയർ, ക്യാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.airarabia.com . കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com.
ജിദ്ദയിലേക്ക് അവസരം
സൗദി അറ്റസ്റ്റേഷൻ കംപ്ലീറ്റ് ആയ നഴ്സുമാർക്ക് ജിദ്ദയിലേക്ക് അവസരം. ബിഎസ്സി/ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: 500 SAR.അപേക്ഷിക്കാൻ താത്പര്യമുള്ളവർ nursesksa@gmail.com എന്ന ഇമെയിലിലേക്ക് ബയോഡേറ്റ അയക്കണം.
ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, സീനിയർ വൈസ് പ്രസിഡണ്ട്, സീനിയർ എൻജിനീയർ,സീനിയർ ടീം ലീഡർ, ഡ്യൂട്ടി മാനേജർ - എയർപോർട്ട് ഫയർ സർവീസ്,സീനിയർ മാനേജർ- ഓപ്പറേഷണൽ സ്ട്രാറ്റജി, അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:careers.dubaiairports.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com.
റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ട്
യു.എ.ഇയിലെ റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി തസ്തികകളിൽ ഒഴിവ്. അസിസ്റ്റന്റ് മാനേജർ എയർസൈഡ് ഓപ്പറേഷൻസ്, ഡെപ്യൂട്ടി സീനിയർ എയർപോർട്ട് ഫയർ ഓഫീസർ, സെയിൽസ് ഏജന്റ്, റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസ് ട്രെയിനർ , ഹ്യൂമൻ റിസോഴ്സ് മാനേജർ, എയർഫീൽഡ് പെയിന്റർ, മേസൺ, ഇലക്ട്രോ മെക്കാനിക്കൽ മാനേജർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, പാസഞ്ചർ സർവീസ് ഏജന്റ്,സെയിൽസ് റെപ്രസെന്റേറ്റീവ് ഡ്യൂട്ടി ഫ്രീ, സിവിൽ എൻജിനീയർ, ഇലക്ട്രീഷ്യൻ, ഡെപ്യൂട്ടി സീനിയർ എയർപോർട്ട് ഫയർ ഓഫീസർ, സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫീ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.rakairport.com.വിശദവിവരങ്ങൾക്ക്: jobsatqatar.com
ഐ.ടി.സി കമ്പനി
ഇൻഫർമേഷൻ ടെക്നോളജി കരിയർ കാനഡയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്വെയർ ഡെവലപ്പർ/അനലിസ്റ്റ്, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, സീനിയർ ടെക്നോളജി ഓഫീസർ, ടെസ്റ്റ് അനലിസ്റ്റ്, ഡാറ്റ സയൻസ് അനലിസ്റ്റ്, പ്രിസം ആർക്കിടെക്ട്, മ്യൂൾസോഫ്റ്റ് കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.tcs.comവിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലേക്ക് അൽഗാനീം ഇൻഡസ്ട്രീസ് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കാംപെയിൻ മാനേജ്മെന്റ് അസോസിയേറ്റ്, ഗവൺമെന്റ് റിലേഷൻ സൂപ്പർവൈസർ, സെയിൽസ് പ്രൊമോട്ടർ, അഡ്വാൻസ്ഡ് ഇന്റേൺഷിപ്പ്, ഡാറ്റ എൻജിനീയർ, കസ്റ്റമർ വാല്യു മാനേജ്മെന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ-ഹെൽത്ത് ആൻഡ് സേഫ്റ്റി, ഡോക്യുമെന്റേഷൻ ഓഫീസർ, അക്കൗണ്ടന്റ്, ട്രേഡ് മാർക്കറ്റിംഗ് കോഡിനേറ്റർ, റിസപ്ഷനിസ്റ്റ്, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:careers.alghanim.com . വിശദവിവരങ്ങൾക്ക്: jobsindubaie.com.
ബ്രിട്ടീഷ് പെട്രോളിയം
ദുബായിലെ ബ്രിട്ടീഷ് പെട്രോളിയം നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ജിഇപി പ്രൊജക്ട് മാനേജർ, എക്സ്പേർട്ട് - പ്രോഡക്ട് റെഗുലേറ്ററി അഡ്വോക്കസി, എക്സ്പേർട്ട്- പ്രോഡക്ട് വാല്യു ചെയിൻ, പ്രിൻസിപ്പൽ ആർക്കിടെക്ട്, ഡാറ്റാ മാനേജ്മെന്റ്, സയൻസ് സ്പെഷ്യലിസ്റ്റ്, ഡെവലപ്മെന്റ് ടെക്നോളജിസ്റ്റ്, പെൻഷൻസ് റിപ്പോർട്ടിംഗ് ഫിനാൻസ് അനലിസ്റ്റ്, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ളിക് അഫയർ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.bp.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
സ്റ്റാർബക്ക്സ്
ദുബായിലെ സ്റ്രാർബക്ക്സ് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബാരിസ്റ്റ, ഷിഫ്റ്റ് സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.starbucks.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.