-basheer-bashi

റിയാലിറ്റി ഷോയിലൂടെയും വെബ്സീരിസിലൂടെയും പ്രേക്ഷകർക്കിടയിൽ ഇടംനേടിയ താരമാണ് മോഡലായ ബഷീർ ബഷി. വെബ് സീരീസിലൂടെയായിരുന്നു ബഷീറും രണ്ട് ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ട് വിവാഹം കഴിക്കുകയും, രണ്ടു ഭാര്യമാരും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും മുൻപോട്ട് പോവുന്ന ബഷീർ ഇപ്പോൾ തന്റെ യാത്രാ വിശേഷങ്ങളാണ് പങ്കുവച്ചത്. തങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര പോയ ത്രില്ലിലാണ് ബഷീറും കുടുംബവും.

-basheer-bashi

മണാലി യാത്രയെ കുറിച്ചാണ് താരം വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. ഇത്തവണ പ്ലാൻ ചെയ്തത് ലഡാക് വരെ പോകണം എന്നതായിരുന്നു. നിർഭാഗ്യവശാൽ കനത്ത മഞ്ഞുവീഴ്ച കാരണം ലഡാക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. വാഗാ ബോർഡർ വരെ പോകാൻ സാധിച്ചുള്ളൂ. നാട്ടിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ കാലാവസ്ഥ മോശമാണെന്നും ല‍ഡാക്കിലേക്കുള്ള സന്ദർശനം നിരോധിക്കുമെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അത് പ്രതീക്ഷിച്ചായിരുന്നു യാത്രയെന്നും ബഷീർ പറയുന്നു. ഞങ്ങളുടെ സ്വപ്നം മണാലി ട്രിപായിരുന്നുവെന്നും അവിടം സന്ദർശിക്കാനായി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, കാഴ്ചയിൽ കൗതുകമായി തോന്നി. ഏകദേശം 2000 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. അനശ്വര പ്രണയത്തിന്റെ ഉദാത്ത നിർമിതികളിലൊന്നായി ലോകം വാഴ്ത്തിപ്പാടുന്ന താജ്മഹലിന്റെ കാര്യം പറയേണ്ടതില്ല.

സുഹാനയുടെയും മഷൂറയുടെയും ഷോപ്പിംഗു താമസവും ഭക്ഷണവും വാഹനത്തിന്റെ ഡീസലടക്കം മുഴുവൻ യാത്രയ്ക്കായി ഒരു ലക്ഷത്തിഅറുപതിനായിരം രൂപ ചിലവായെന്നും ബഷീർ പറയുന്നു. 50000 രൂപയ്ക്ക് ഇന്ധനം നിറച്ചിച്ചിരുന്നു. പണം ചെലവായാലും സ്വപനം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ബഷീറും കുടുംബവും.