മുംബയ്: പശുവിന്റെ പേരിൽ വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര കോൺഗ്രസ് മന്ത്രിയായ യശോമതി താക്കൂർ രംഗത്തെത്തി. പശുവിനെ തൊട്ടാൽ നെഗറ്റിവിറ്റി അകന്നുപോകുമെന്ന് മഹാരാഷ്ട്ര വനിതാ-ശിശു വികസന മന്ത്രി യശോമതി താക്കൂർ പറയുന്നത്. "പശു ഒരു പവിത്രമായ മൃഗമാണ്. മാത്രമല്ല, പശുവായാലും മറ്റേതെങ്കിലും മൃഗമായാലും അവയെ സ്പർശിക്കുന്നത് നമുക്ക് സ്നേഹത്തിന്റെ ഒരു വികാരം നൽകുന്നു. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് യശോമതി താക്കൂർ ചോദിച്ചു. നമ്മുടെടെ സംസ്കാരമനുസരിച്ച് നിങ്ങൾ ഒരു പശുവിനെ സ്പർശിച്ചാൽ എല്ലാ നിഷേധാത്മകതയും ഇല്ലാതാകുമെന്ന് ശോമതി താക്കൂർ അമരാവതിയിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ പുതിയ സഖ്യസക്കാർ അധികാരത്തിലേറിയ ശേഷം യശോമതി താക്കൂർ മുൻപും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. സർക്കാർ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാർ ഇതുവരെ പണം സമ്പാദിക്കാൻ തുടങ്ങിയിട്ടില്ല എന്നായിരുന്നു പ്രസ്താവന. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സമയത്ത് യശോമതി താക്കൂർ വോട്ടർമാരെ പരിഹസിച്ചത് വിവാദമായിരുന്നു. വോട്ടർമാർ പ്രതിപക്ഷത്തിൽ നിന്ന് പണം സ്വീകരിക്കാമെന്നും, എന്നാൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്നും പറഞ്ഞിരുന്നു..