മലയാളികളുടെ പ്രിയനടി നവ്യാ നായർ തിരിച്ചുവരവിനൊരുങ്ങുന്നു.ബെൻസി പ്രൊഡ്കഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചു വരവ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
മമ്മൂട്ടിയും മഞ്ജു വാര്യരും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ ജനുവരി 14ന്സിനിമയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ പുറത്തിറക്കും.