yamuna-actress

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് യമുന. തൊണ്ണൂറുകളിൽ ദൂരദർശനിലൂടെയായിരുന്നു ടെലിസീരിയൽ രംഗത്തേക്കുള്ള യമുനയുടെ കടന്നുവരവ്. പിന്നീട് മമ്മൂട്ടി ചിത്രമായ സ്‌റ്റാലിൻ ശിവദാസിലൂടെ സിനിമയിലേക്കുമെത്തി. തുടർന്ന് മീശമാധവൻ, വാർ ആന്റ് ലവ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, പകൽപ്പൂരം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ തന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് യമുന.