eazy-exam

തിരുവനനന്തപുരം: തിരുവനന്തപുരം വൈ.എം.സി.എ, ഹൈ വൈ പ്രോഗ്രാംസിന്റെയും കോളേജ് ഒഫ് എഞ്ചിനീയറിങ്ങ് 1987-91 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ലൈറ്റ് ഹൗസിന്റെയും സംയുക്ത പദ്ധതിയായി ഈസി എക്‌സാം പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 18 ശനിയാഴ്ച ഉച്ചയ്ക്ക് 01:30 മണി മുതൽ വൈകുന്നേരം 05:00 മണി വരെയാണ് പരീശീലന പരിപാടി. 7മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഈ സൗജന്യ പരിശീലനപരിപാടിയിൽ പങ്കെടുക്കാം.


പ്രമുഖ മോട്ടിവേഷൻ ട്രയിനറും സക്‌സസ് കോച്ചുമായ ഫാ.ഗീവർഗ്ഗീസ് മേക്കാട്ട് ക്ലാസുകൾക്ക് നേത്യത്വം നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 കുട്ടികൾക്കാണ് പ്രവേശനം. തുടർച്ചയായി രണ്ടാം വർഷം നടപ്പാക്കുന്ന ഈ പദ്ധതി, കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടത്തക്കവണ്ണം തിരുവനന്തപുരം ജില്ലയിലെ വേറ്റിനാട്, അരുവിക്കര ഗ്രാമീണ മേഖലയിൽ കൂടി ഈ വർഷം വ്യാപിപ്പിക്കുന്നതാണ് എന്ന് വൈ.എം.സി.എ ഹൈസ്‌കൂൾ പ്രോഗ്രാംസ് ചെയർമാൻ ശ്രീ ബെൻസി. വി. തോമസ്, ജനറൽ സെക്രട്ടറി ശ്രീ, ഷാജി ജെയിംസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്‌ട്രേഷനും 6235663393, 6238004192, 9847380158 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.