veg

ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡിസംബറിൽ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയർന്നത്. നവംബറിൽ 5.54 ശതമാനമായിരുന്നതിൽ നിന്നാണ് കുത്തനെയുള്ള ഈ ഉയർച്ച..

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്..

ഒക്ടോബറിൽ പണപ്പെരുപ്പനിരക്ക് ഉയർന്ന പശ്ചാത്തലത്തിൽ ഡിസംബറിൽ ചേർന്ന വായ്പ അവലോകന യോഗത്തിൽ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസർവ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്. സവാളയുടെ കുത്തനെയുളള വിലക്കയറ്റം ഉൾപ്പെടെയുളള കാരണങ്ങളാണ് റിസർവ് ബാങ്ക് പരിഗണിച്ചത്.