വാഷിംഗ്ടൺ: 2020ലെ ഒാസ്കാർ പുരസ്കാരത്തിന്റെ നാമനിർദ്ദേശ പട്ടിക പുറത്തുവിട്ടു. ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ഫോർഡ് വേഴ്സസ് ഫെരാരി, കൊറിയയിൽ നിന്നുള്ള പാരസൈറ്റ് എന്നിവയടക്കം ഒൻപത് ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മാറ്റുരയ്ക്കും.
റ്റോഡ് ഫിലിപ്സ് (ജോക്കർ), ക്വിൻടിൻ ടറന്റിനോ (വൺസ് അപ്പോൺ എ ടൈം) ബോംഗ് ജൂൻ ഹോ (പാരസൈറ്റ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് മത്സരിക്കുന്ന പ്രമുഖർ. മികച്ച നടന്റെ പട്ടികയിൽ ലിയനാർഡോ ഡി കാപ്രിയോയും (വൺസ് അപ്പോൺ എ ടൈം), ഒവാക്കിൻ ഫീനിക്സിനും (ജോക്കർ) മുന്നിലുണ്ട്. സ്കാർലറ്റ് ജോൺസനടക്കം അഞ്ചുപേരാണ് മികച്ച നടിയാകാൻ മത്സരിക്കുന്നത്.