ഹ്യൂസ്റ്റൺ: രാജയുടെ മുഖത്തെ നറുപുഞ്ചിരി, അത് വിജയത്തിന്റേതാണ്. നാസയുടെ രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന്റെ ചിരിയാണിത്. യു.എസ് വ്യോമസേനാ കേണലായ രാജ.ജോൻ.വർപുട്ടൂരിന്റെ വിജയത്തിൽ നമുക്കും സന്തോഷിക്കാം. കാരണം, പാതി ഇന്ത്യക്കാരനാണ് അദ്ദേഹം. 2017ൽ ആർടെമിസ് പ്രോഗ്രാം പ്രഖ്യാപിച്ചതിന് ശേഷം 18,000 അപേക്ഷകരിൽ നിന്ന് 41 കാരനായ രാജയെ അടക്കം 13 പേരെയാണ് ബഹിരാകാശയാത്രാ പരിശീലനത്തിൽ പങ്കെടുക്കാൻ നാസ തിരഞ്ഞെടുത്തത്. പ്രാഥമിക ബഹിരാകാശ യാത്രിക പരിശീലനം പൂർത്തിയാക്കിയ രാജ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നാസ ഈ വർഷം മുതൽ നടത്താനിരിക്കുന്ന ദൗത്യങ്ങളിൽ പങ്കുചേരും .വെള്ളിയാഴ്ച ഹൂസ്റ്റനിലെ ജോൺസൻ സ്പേസ് സെന്ററിൽ വച്ച് രാജയുടെ ഗ്രാഡ്വേഷൻ സെറിമനി നടന്നു.
'രാജ'കഥ
"എന്റെ പിതാവ് വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജ്യത്ത് വന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് എന്നെ വളർത്തിയത്. കുട്ടിക്കാലം മുഴുവൻ ഞാൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ, വിജയം കണ്ടെത്താൻ നല്ല പരിശ്രമവും വേണം,"
രാജ.ജോൻ.വർപുട്ടൂർ