hitler-

ലോകത്തെ വിറപ്പിച്ച നാസി ഏകാധിപതി ഹിറ്റ്ലർ ഒരു സ്വവർഗാനുരാഗിയായിരുന്നുവെന്നത് ഇതുവരെ നിഷേധിക്കപ്പെട്ടില്ലാത്ത ചരിത്രമാണ്. നിരവധിപുരുഷൻമാരുമായി ഹിറ്റ്ലറിന് പ്രണയമുണ്ടായിരുന്നു,​ ഇതിൽ ഭൂരിപക്ഷേപേരുമായും അദ്ദേഹത്തിന് ശാരീരിക ബന്ധവുമുണ്ടായിരുന്നു.. പക്ഷേ സ്ത്രീകളുമായുള്ള ഹിറ്റ്ലറുടെ എല്ലാപ്രണയബന്ധങ്ങലും ദുരന്തത്തിൽ അവസാനിക്കുകയായിരുന്നു. അവസാന നിമിഷം ഒപ്പമുണ്ടായിരുന്ന ഇവ ബ്രൗണിന്റേതുൾപ്പെടെ.

സിയോബാൻ പോൾ മക്കാർത്തിയുടെ ദി പെക്യുലിയർ സെക്സ് ലൈഫ് ഓഫ് അഡോൾഫ് ഹിറ്റ്ലർ എന്ന പുസ്തകത്തിൽ ഹിറ്റിലറുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് അന്വേഷണാത്മകമായി വിവരിക്കുന്നുണ്ട്.. രണ്ടുവർഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് മക്കാർത്തി പുസ്തകം പൂർത്തിയാക്കുന്നത്.. കൗമാരകാലത്തും, ഇരുപതുകളിലും ഒക്കെ അയാൾ നിരവധി കൂട്ടുകാരുമായി ലൈംഗികബന്ധം പുലർത്തിയിരുന്നു.. ഓഗസ്റ്റ് കുബിസെക്ക്, റെയ്നോൾഡ് ഹാനിഷ്ച്ച്, റുഡോൾഫ് ഹോസ്‌ലെർ എന്നിവർ അവരിൽ പ്രമുഖരാണ്. വിയന്നയിലും മ്യൂണിക്കിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത് ഹിറ്റ്‌ലറുടെ കിടക്ക പങ്കിട്ടിരുന്നവർ ഇവരായിരുന്നു. എന്നാൽ, ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാംഫിൽ അയാളുടെ ലൈംഗിക ജീവിതത്തെപ്പറ്റി കാര്യമായൊന്നു പറയുന്നില്ല, തന്റെ സൈന്യത്തിലെ ആണുങ്ങളെപ്പറ്റി ഹിറ്റ്‌ലർ തന്റെ ആത്മകഥയിൽ glorious male community എന്ന് വിവരിക്കുന്നതും ഹിറ്റ്ലറുടെ സ്വവർഗ ലൈംഗികതയുടെ പ്രതിഫലനമായി വിലയിരുത്തുന്നുണ്ട്..

പോസ്റ്റ്മാനായിരുന്ന ഏൺസ്റ്റ് ഷ്‌മിഡ്റ്റുമായുള്ള ഹിറ്റ്‌ലറുടെ ബന്ധം ആറുവർഷത്തോളം നീണ്ടുനിന്നു. സ്വവർഗലൈംഗികതയെത്തുടർന്ന് ഹിറ്റ്‌ലർക്ക് സൈന്യത്തിൽ പ്രൊമോഷൻ പോലും നിഷേധിച്ചിരുന്നതായി പുസ്തകത്തിൽ പറയുന്നുണ്ട്. 1921 -ൽ ഹിറ്റ്‌ലർ നാസി പാർട്ടി നേതാവായപ്പോൾ സ്വന്തം കാർ ഡ്രൈവർമാരും, അംഗരക്ഷകരും എല്ലാം തന്നെ സ്വവർഗാനുരാഗികൾ ആയിരുന്നു. ഉൾറിച്ച് ഗ്രാഫ്, ക്രിസ്ത്യൻ വെബർ എന്നീ രണ്ട് അംഗരക്ഷകരും ഹിറ്റിലറുടെ ലൈംഗികകമാനകൾ പൂർത്തികരിക്കാൻ നിർബന്ധിതരായി തീർന്നു.

1924 -ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ലാൻഡ്‌സ്ബെർഗ് കോട്ടയിൽ തുറുങ്കിൽ അടയ്ക്കപ്പെട്ട കാലത്താണ് റുഡോൾഫ് ഹെസ് എന്ന കുപ്രസിദ്ധ നാസിയുമായി ഹിറ്റ്‌ലറുടെ പ്രേമബന്ധം തുടങ്ങുന്നത്. മുപ്പതുകളിൽ നാസിപാർട്ടിയുടെ തലപ്പത്തുള്ളവർ എല്ലാവരും സ്വവർഗരതിക്കാർ എന്ന വിമർശനം ഉയർന്നതോടെ സ്വവർഗരതിക്കൂട്ടം വിമർശനങ്ങൾ അതിരുകടന്നതോടെ അത് സംബന്ധിച്ച പൊതുബോധം പൊളിച്ചെഴുതാൻ തന്നെ ഹിറ്റ്‌ലർ തീരുമാനിച്ചു. നാസികൾക്കിടയിലെ സ്വവർഗാനുരാഗികൾ ഹിറ്റ്‌ലറുടെ കൊലക്കത്തിക്ക് ഇരയായിത്തുടങ്ങി. ഇതിനിടയിലും ഹിറ്റ്‌ലർ മ്യൂണിക്കിൽ തന്റെ ഡ്രൈവറായ ജൂലിയസ് ഷ്രെക്കുമായുള്ള രഹസ്യബന്ധം തുടർന്നുപോയി. മെനിഞ്ചൈറ്റിസ് വന്ന് ഷ്രെക്ക് മരിക്കുവരെ ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഒരു ഭരണാധികാരിയും ജോലിക്കാരനും തമ്മിലുള്ള അഗാധപ്രണയായാണ് ഇവരുടെ ബന്ധത്തെ വിലയിരുത്തപ്പെടുന്നത്..

സ്വവർഗാനുരാഗികളായ കാമുകരിൽ നിന്ന് നേരിടേണ്ടി വന്ന ബ്ലാക്ക് മെയിലിംഗിന് തുടർന്ന് ഇനരെ ഉപേക്ഷിച്ച് സ്ത്രീകളുമായി ബന്ധം പുലർത്താൻ ഹിറ്റ്ലർ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരുമായുള്ള ലൈംഗികബന്ധം ഒരിക്കലും വിജയകരമായിരുന്നില്ല.. ഹിറ്റ്‌ലറുമായി ലൈഗികബന്ധത്തിലേർപ്പെട്ട സ്ത്രീകളിൽ എട്ടു പേർ ആത്മഹത്യക്ക് ശ്രമിച്ചവരാണ്, അവരിൽ ആറുപേർ അതിൽ വിജയിക്കുകയും ചെയ്തു,​

രണ്ടുതരം സ്ത്രീകളോടായിരുന്നു ഹിറ്റ്‌ലർക്ക് ആകർഷണം തോന്നിയിരുന്നത്. ഒന്ന്, ഋതുമതിയായിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത കൗമാരക്കാരികളോട്. രണ്ട്, സിനിമാ നായികമാരോട്. ആദ്യപ്രണയം സ്റ്റെപ്പാനി ഇസാക് എന്ന യുവതിയോടായിരുന്നു.. ഇവരെ അമ്മ ക്ലാരയോടൊപ്പം ഹിറ്റ്‌ലർ സമ്പൂർണ ആര്യൻ യുവതി എന്ന് കണക്കാക്കിയിരുന്നു.

തന്റെ മുപ്പത്തെട്ടാം വയസിൽ മരിയാ റെയ്ട്ടർ എന്ന പതിനാറുകാരിയുമായിട്ടാണ് ഹിറ്റ്‌ലർ പ്രേമബന്ധത്തിൽ ഏർപ്പെടുന്നത്.. ഹിറ്റ്‌ലർക്ക് അവളിലുള്ള താതപര്യം തീർന്നപ്പോൾ അവൾ ആത്മാഹുതിക്ക് ശ്രമിച്ചു. ആ പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിന് നാലുവർഷങ്ങൾക്ക് ശേഷം മരിയയും ഹിറ്റ്‌ലറും ഒരു രാത്രി കിടക്ക പങ്കിട്ടു. താൻ പ്രാണന് തുല്യം സ്നേഹിച്ച പുരുഷന്റെ അതിതീവ്രമായ ലൈംഗിക ചോദനകളെ തിരിച്ചറിഞ്ഞ മരിയ പിന്നീട് ഹിറ്റ്ലറുമായി ഒറിക്കൽപോലും ബന്ധപ്പെട്ടില്ല.

തന്നെ അങ്കിൾ ആൽഫ് എന്ന് വിളിച്ചിരുന്ന അകന്ന ബന്ധുനവായിരുന്ന ഗേളി റൗബലുമായിട്ടായിരുന്നു. ഹിറ്റിലറുടെ മറ്റൊരു പ്രണയം. ആ ബന്ധം നാലുവർഷത്തോളം തുടർന്നു. ഒടുവിൽ 19311ൽ ഹിറ്റ്ലർ പ്രണയപൂർവ്വം സമ്മാനിച്ച കൈത്തോക്ക് ഉപയോഗിച്ച് അവർ തലയിൽ വെടിവച്ച് മരിക്കുകയായിരുന്നു. ഹിറ്റ്‌ലരിന്റെ ലൈംഗികവൈകൃതങ്ങളെപ്പറ്റി സുഹൃത്തുക്കളോട് പറഞ്ഞ് കളിയാക്കിയതിനെതുടർന്ന് ഗേളിയെ ഹിറ്റ്‌ലർ തന്നെ വധിക്കുകയായിരുന്നു എന്നും അഭ്യൂഹമുണ്ടായിരുന്നു

1937 -ൽ ഹിറ്റ്‌ലറുടെ മറ്റൊരു പ്രണയിനി റെനെറ്റ്‌ മ്യുള്ളർ എന്ന പ്രസിദ്ധ ചലച്ചിത്രനടി, ബെർലിനിലെ തന്റെ വീട്ടിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് ചാടി മരിച്ചു.. ഹിറ്റ്‌ലറുമായുള്ള അറപ്പുളവാക്കുന്ന ലൈംഗികകേളിക്കിടെ തന്നെ ചവിട്ടാനും, തൊഴിക്കാനുമൊക്കെ റെനെറ്റിനോട് അയാൾ ആവശ്യപ്പെട്ടിരുന്നു.

അടുത്തത് യൂണിറ്റി മിറ്റ്ഫോർഡ് ഇംഗ്ലീഷുകാരിയെ തന്റെ സ്റ്റോം ട്രൂപ്പർമാരുമായി സംഘരതിയിലേർപ്പെടാൻ ഹിറ്റ്‌ലർ നിർബന്ധിച്ചിരുന്നു. മറ്റു പല വൈകൃതങ്ങളിലും ഹിറ്റ്‌ലർ ഏർപ്പെട്ടിരുന്നു. അവരും ഒടുവിൽ സഹികെട്ട് ഹിറ്റ്‌ലർ തന്നെ സമ്മാനിച്ച കൈത്തോക്കിനാൽ വെടിയുതിർത്ത് മരണം വരിക്കുകയായിരുന്നു.

മരിക്കുമ്പോൾ ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന ഇവാ ബ്രൗൺ ഇവരിൽ അവസാന ഇര. ഹിറ്റ്‌ലർ അവരിൽ നിന്നും ഒളിച്ചുംപാത്തും മറ്റു സ്ത്രീകളുമായും പുരുഷന്മാരുമായും ഒക്കെ അവിഹിത ബന്ധങ്ങളിലേർപ്പെട്ടു കൊണ്ടിരുന്ന ഇവയെ ഏറെ വേദനിപ്പിച്ചിരുന്നു.. ഇവയുമായി ബന്ധപ്പെടാൻ മാത്രം ഹിറ്റ്‌ലർക്ക് വല്ലാത്ത മടിയായിരുന്നു. ഒടുവിൽ ഇവ ഹിറ്റ്‌ലറുടെ ഡോക്ടർ തിയോഡോർ മൊർഡലിനോട് ഹോർമോൺ ഇൻജക്ഷനും കൊടുത്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു,

പക്ഷേ, തന്നെ ഒളിച്ച് എത്ര ബന്ധങ്ങൾ പുലർത്തിയിരുന്നിട്ടും, ഇവാ ബ്രൗൺ ഒരിക്കലും ഹിറ്റ്‌ലറെ വിട്ടുപോയില്ല. 1945 ഏപ്രിൽ 29ന് ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ, ഇവയും അയാൾക്കൊപ്പം നിന്നു. അങ്ങനെ ഫ്യൂറർ ബങ്കറിൽ, തികച്ചും ആർഭാട രഹിതമായചടങ്ങുകളോടെ അവർ തമ്മിലുള്ള വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നാലെ തലയ്ക്ക് വെടിയുതിർത്തുകൊണ്ട് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ പുരുഷനും.