ponkal-

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലക8ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.