തിരുവനന്തപുരം:ആസ്വാദകരുടെ മനം കവർന്ന് ഗീത് കാർത്തിക, ഡെൽഹി സ്വദേശിനി നിരൂപമ മിശ്ര എന്നിവരുടെ പെയിന്റിംഗ് പ്രദർശനം ' ഫാന്റസി 2020' വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടരുന്നു. 19 വരെയാണ് പ്രദർശനം. ഞായറാഴ്ച ആരംഭിച്ച പ്രദർശനം സൂര്യ കൃഷ്ണ മൂർത്തി ഉദ്ഘാടനം ചെയ്തു. മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.
കഴിഞ്ഞ എട്ട് വർഷമായി ചിത്രപ്രദർശനം നടത്താറുള്ള ഗീത് കാർത്തിക മ്യൂസിയം ആർട്ട് ഗാലറിക്ക് പുറമേ കൊച്ചി ദർബാർ ഹാളിലും ഡൽഹിയിലും പ്രദർശനം നടത്തിയിട്ടുണ്ട്. സൂര്യ ഇന്റർനാഷണൽ എക്സിബിഷനിലും ലളിത കലാ അക്കാഡമി സംഘടിപ്പിച്ച നാഷണൽ ലെവൽ പെയിന്റിംഗ് എക്സിബിഷനിലും പങ്കാളിയായിരുന്നു. കോവളത്ത് ആർട്ട് ഗാലറി സ്ഥാപിച്ച കലാകാരി കൂടിയാണ് ഗീത് കാർത്തിക.
ലക്നൗ സ്വദേശിയായ നിരുപമ മിശ്ര മ്യൂസിയം ആർട് ഗാലറിയിലും കൊച്ചി ദർബാർ ഹാളിലും ഡൽഹിയിലും പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.