നാം കഴിക്കുന്ന ഭക്ഷണത്തിനും മാനസികാരോഗ്യവുമായി ബന്ധമുണ്ട്. കാരറ്റ് സമ്മർദ്ദമകറ്രി മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇതിലുള്ള ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാഴപ്പഴം മസ്തിഷ്ക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് പുറമേ മാനസികാരോഗ്യവും ശക്തമാക്കുന്നു. ശ്രദ്ധ, ഓർമ്മ എന്നിവയും മെച്ചപ്പെടുത്തുന്നു.
ആപ്പിൾ പഴത്തിലും ഇതിന്റെ തൊലിയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. പച്ചനിറമുള്ള ചീര മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉന്മേഷം നേടാനും വളരെ നല്ലതാണ്.നിരാശ, ക്ഷീണം എന്നീ പ്രശ്നങ്ങളെയും പരിഹരിക്കും. സിട്രസ് അടങ്ങിയ എല്ലാ പഴങ്ങളും മാനസികാരോഗ്യം വർദ്ധിപ്പിക്കുകയും പിരിമുറക്കം അകറ്റുകയും ചെയ്യും. ഫ്ളവനോയ്ഡുകൾ അടങ്ങിയിട്ടുള്ള ഇവയ്ക്ക് പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറീ, റാസ് ബെറി എന്നീ ഫലങ്ങൾ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും . വെള്ളരിക്ക ഓർമ്മയും മാനസികാരോഗ്യവും മെച്ചപ്പെടുത്തും.