മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാർത്ഥ സുഹൃത്തിനെ രക്ഷിക്കും. പ്രവർത്തനങ്ങൾ മെച്ചപ്പെടും. മത്സരങ്ങളിൽ വിജയിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. ആശ്ചര്യം അനുഭവപ്പെടുന്ന സന്ദർഭങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തനങ്ങൾ വിജയിക്കും. ദിനചര്യാക്രമങ്ങൾ ചിട്ടപ്പെടുത്തും.
പ്രതിരോധ ശക്തി വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉദാസീന മനോഭാവം മാറും. ആത്മവിശ്വാസം വർദ്ധിക്കും. അധികാരപരിധി ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഹോരാത്രം പ്രവർത്തിക്കും. വ്യവസായ മേഖലകളിൽ ഏർപ്പെടും. സഹപ്രവർത്തകരുടെ സഹായം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തെറ്റുകൾ തിരുത്തപ്പെടും. സാമ്പത്തിക ക്ളേശം മാറും. ദേവാലയ ദർശനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വാഹന യാത്ര ശ്രദ്ധിക്കണം. പണം കടം കൊടുക്കരുത്. ദൗത്യങ്ങൾ നിറവേറ്റും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നല്ല പദവി ലഭിക്കും. വാക്കുകളിൽ ശ്രദ്ധിക്കണം. നിർദ്ദേശങ്ങൾ പരിഗണിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കും. ഗുണകരമായ മാറ്റമുണ്ടാകും. ആർഭാടങ്ങൾ ഉപേക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അശ്രാന്ത പരിശ്രമം വേണ്ടിവരും. സുഹൃദ് ബന്ധം ഗുണകരമാകും. യുക്തിപൂർവം പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. മകൾക്ക് ഉയർന്ന നേട്ടം. ആത്മസംതൃപ്തി ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കൃഷിമേഖലയിൽ ശ്രദ്ധിക്കും. വിദേശ യാത്രയ്ക്ക് അവസരം. അപാകതകൾ പരിഹരിക്കും.