യാത്ര പോകാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള ട്രിപ്പാണ് എപ്പോഴും യാത്രയ്ക്ക് ഊർജം നൽകുന്നത്. കയ്യിലെ പെെസ നോക്കിയാണ് കറക്കമെങ്കിലോ? വെറും 700 രൂപ കൊണ്ട് രണ്ടു വിദ്യാർത്ഥികൾ ചുറ്റിക്കണ്ടത് ഇന്ത്യയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളാണ്. പാലക്കാട് നിന്ന് വെറും എഴുന്നൂറു രൂപയുമായി യാത്ര തുടങ്ങിയതാണ് സുധീപും വൈശാഖും. അലനല്ലൂര്‍ സ്വദേശികളാണ് രണ്ടുപേരും. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, കാശ്മീര്‍ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളാണ് നാലര മാസം കൊണ്ട് ഇവർ കറങ്ങിയത്.
ബസിലും ട്രെയിനിലും മാത്രമല്ല, കാൽനടയായും വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചുമാണ് ഇരുവരും യാത്ര ചെയ്തത്. സെപ്തംബർ എട്ടിനായിരുന്നു യാത്രയുടെ തുടക്കം. ക്ഷേത്രങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും അന്തിയുറക്കം. ഭക്ഷണം കിട്ടാതായപ്പോൾ പെട്രോള്‍ പമ്പുകളില്‍ നിന്നും മറ്റും പച്ചവള്ളം കുടിച്ചും വിശപ്പകറ്റി. ഇവരുടെ അടുത്ത യാത്ര കന്യാകുമാരിയിലേക്കാണ്.