psychologist

ദാമ്പത്യ ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലെെംഗികത എന്നത്. എന്നാൽ,​ ഇതുസംബന്ധിച്ച് ഭാര്യാ ഭർത്താക്കന്മാർക്കിടയിൽത്തന്നെ ചില കലഹങ്ങൾക്കു വഴിവയ്ക്കാറുണ്ട്. ഭാര്യയെ കുറിച്ച് ഭർത്താക്കന്മാരും പരാതി പറയാറുണ്ട്. നേരെ തിരിച്ചും വരാറുണ്ട്. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ അനുഭവം തുറന്നുപറ‌ഞ്ഞ കഥയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല ഫേസ്ബുക്കിൽ പങ്കുവച്ചത്.

"മിക്കവാറും സൈക്കിയാട്രിസ്റ് അല്ലേൽ സൈക്കോളജിസ്റ് ന്റെ മുന്നിൽ വരുന്ന പരാതി ആണിത് .
സെക്സിൽ പങ്കാളിയുടെ സഹകരണം ഇല്ലായ്മ ..!
പലപ്പോഴും കൗണ്സസിലർ ആയ എന്നെ അരോചകപ്പെടുത്തുന്ന ഒരു പ്രയോഗമാണ് ..
ശവം പോലെ കിടക്കും !!
അങ്ങനെ ആണെങ്കിൽ , ആ ശവത്തെ വെറുതെ വിട്ടൂടെ ?
ജീവനോടെ , സന്തോഷത്തോടെ , സമാധാനത്തോടെ ,ഉള്ളപ്പോ ആസ്വദിച്ചൂടെ ?"-ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലൈംഗികതയുടെ കാര്യം വരുമ്പോൾ , ശവം ആണവൾ എന്ന് ഭാര്യയെ കുറിച്ച് ഒരുവൻ പരാതി പറയുമ്പോൾ , ആ കുട്ടിയും ഉണ്ടായിരുന്നു ..
ഇരുപതു വയസ്സ് മാത്രം പ്രായം ഉള്ള ഒരു പെൺകുട്ടി ..
അയാൾക്ക്‌ മുപ്പത്തിനാല് വയസ്സും ..

കുറ്റം പറയുമ്പോളൊക്കെ അവൾ തലകുനിച്ചു ഒരു കുറ്റവാളിയെ പോലെ ഇരുന്നു ..
മിക്കവാറും സൈക്കിയാട്രിസ്റ് അല്ലേൽ സൈക്കോളജിസ്റ് ന്റെ മുന്നിൽ വരുന്ന പരാതി ആണിത് .
സെക്സിൽ പങ്കാളിയുടെ സഹകരണം ഇല്ലായ്മ ..!
പലപ്പോഴും കൗണ്സസിലർ ആയ എന്നെ അരോചകപ്പെടുത്തുന്ന ഒരു പ്രയോഗമാണ് ..
ശവം പോലെ കിടക്കും !!
അങ്ങനെ ആണെങ്കിൽ , ആ ശവത്തെ വെറുതെ വിട്ടൂടെ ?
ജീവനോടെ , സന്തോഷത്തോടെ , സമാധാനത്തോടെ ,ഉള്ളപ്പോ ആസ്വദിച്ചൂടെ ?

എന്ത് കൊണ്ട് അവളുടെ മനസ്സിന്റെ സന്തോഷങ്ങളെ കൂടെ പരിഗണിച്ചു സെക്സിലേയ്ക്ക് നയിച്ച് കൂടാ?
കൗൺസിലർ ആയ ഞാൻ എന്റെ വർഗ്ഗത്തോടു പക്ഷാപാതം കാണിക്കുക അല്ല ..
ന്യായമായ ഒരു അപേക്ഷ വെച്ചതാണ് ..

തലവേദന കൊണ്ട് സഹിക്കാൻ വയ്യാതെ കിടക്കുമ്പോൾ ,
ഒന്ന് മയങ്ങിയാൽ മതിയെന്ന് ആലോചിച്ചു മരുന്ന് എടുത്തു കിടക്കുമ്പോൾ ,
വീട്ടിലെ പണിയും ഓഫീസിലെ പണിയും യാത്രയും കഴിഞ്ഞു ക്ഷീണിച്ചു കിടക്കുമ്പോൾ ,
അല്ലേൽ മറ്റെന്തെങ്കിലും മാനസിക അസ്വസ്ഥകളിൽ നൊന്തു തളർന്നു ഇരിക്കുമ്പോൾ ,
ഭാര്യയുടെ പ്രധാന കടമയായി പറയപ്പെടുന്ന ലൈംഗികബന്ധത്തിന് പുരുഷന് വേണ്ടും വിധത്തിൽ സഹകരണം ഉണ്ടായില്ല എന്നത് കൊണ്ട് ,
അവൾ ശവം ആണെങ്കിൽ ,
ആ ശവത്തെ എന്തിനു ഭോഗിക്കുന്നു ?
necrophiliac എന്ന് ആ പുരുഷനെ വിളിക്കാൻ പറ്റുമോ ?
[Necrophilia is a pathological fascination with dead bodies, which often takes the form of a desire to engage with them in sexual activities, such as intercourse ]
നിസ്സഹായ ആയി പോകും ..!

''സ്തംഭിപ്പിക്കുന്ന സൗന്ദര്യം അല്ലെങ്കിലും ,.
ഞാനൊരു സ്ത്രീ അല്ലെ മാഡം?.
എന്റെ കറുത്ത നിറത്തെ , ചാടിയ വയറിനെ , അങ്ങനെ പലവിധത്തിൽ രൂപത്തെ കളിയാക്കും ..
പുള്ളി അടുത്ത് വരുമ്പോൾ എനിക്ക് ഒന്നും ഇപ്പൊ തോന്നാറില്ല ..
മാനസിക പിരിമുറുക്കം ആകാം അസഹ്യമായ തലവേദനയും തുടങ്ങി ..
അങ്ങനെ ഞങ്ങൾ പുരുഷനായ സൈക്കോളജിസ്റ് നെ പോയി കണ്ടു ..
ഭാര്തതാവിനെ പുറത്തിറക്കി ,
എന്നോട് അദ്ദേഹം കുറെ സംസാരിച്ചു ..
എനിക്ക് സത്യത്തിൽ ആദ്യം ഒന്നും മനസ്സിലായില്ല അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ..
'' ഭാര്തതാവിനോട് താല്പര്യം ഇല്ല എങ്കിൽ അത് വിട്ടേക്ക് ..
നിങ്ങൾ സുന്ദരിയാണ് , നമ്മുക്ക് കൂട്ടുകൂടിയാലോ !

ഈ സംഭവം അവർ ഭാര്തതാവിനോട് പറഞ്ഞിട്ടില്ല ..
ഞാൻ അടക്കം ഉള്ള സൈക്കോളജിസ്റ് ഫെമിനിസ്റ്റ് ആണ് ..
അത് കൊണ്ട് , കൗൺസലിംഗ് നു എത്തിയാൽ ഭാര്യയെ ധിക്കാരി ആയി മാറ്റുമെന്ന മുൻവിധി ഉള്ളത് കൊണ്ട് എന്റെ അടുത്ത് അവർ ,ഒറ്റയ്ക്കാണ് വന്നത് .. ഭാര്തതാവ് അറിയാതെ ...

കൗണ്സലിങ്ങില് അവർ നേരിട്ട ദുരനുഭവം കൂടി പറഞ്ഞു ..

ദേഹോപദ്രവമില്ല , വീട് നോക്കുന്നുണ്ട് , പുകവലി ഇല്ല , മദ്യപാനം ഇല്ല ..
പക്ഷെ നാല് നേരം , ലൈംഗികബന്ധം നിർബന്ധം .
ഇത് മറ്റൊരു കേസ് ..
എന്നിട്ടും ഞാൻ നല്ലൊരു ഉമ്മ ഇത് വരെ ആസ്വദിച്ചിട്ടില്ല.. !
സ്വന്തം വീട്ടുകാർക്കും ഭാര്തതാവ് പ്രിയപ്പെട്ടവൻ ആണ് ..
പക്ഷെ മടുത്തു ..
''ഉറങ്ങി കിടന്നാലും അയാൾക്ക്‌ അതൊരു പ്രശ്നമല്ല .
ഞാൻ എന്ന വ്യക്തിയുടെ സാന്നിധ്യം അയാൾക്ക്‌ വേണ്ട ..
ഒരു ശരീരം മതി ..
എങ്ങനെ അത് സഹിക്കും ?''

വെറുമൊരു ഭാര്തതാവായി മാറുമ്പോൾ ആണ് സ്ത്രീയുടെ ഭാഗത്ത് നിന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുന്നത് ..
ആണൊരുത്തന് എളുപ്പം മനസിലാക്കാം ..

മുകളിൽ പറഞ്ഞ കേസുകളിൽ ഒരു പ്രധാന വിഷയം ,
പുരുഷനായ കൗൺസിലറുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം ആണ് ..
നാളെ പ്രശ്നം ആയാൽ, വേണമെങ്കിൽ അതൊക്കെ ചികിത്സയുടെ ഭാഗം എന്ന് പറയാം ..!

കൗൺസിലറെ , സൈക്കിയാട്രിസ്റ് നെ തിരഞ്ഞെടുക്കുമ്പോൾ ,
ശ്രദ്ധിക്കുക ..
അതിപ്പോ പ്രഫഷണൽ ആണായാലും പെണ്ണായാലും !
സ്ത്രീകളുടെ ഭാഗത്ത് നിന്നും പുരുഷനും മോശം അനുഭവങ്ങൾ എത്രയോ ഉണ്ടാകുന്നുണ്ട്..

...ദാമ്പത്യത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ,
അത് പരിഹരിക്കാൻ തിരഞ്ഞെടുക്കുന്ന ആള്
ആരെന്നുള്ളത് പ്രധാനമാണ് ..

കൗൺസലിംഗ് വേളയിൽ ദുരനുഭവം ഉണ്ടായാൽ
, ആ സമയത്തു പ്രതികരിക്കുക ..!