കോഴിക്കോട്: 'ടൈ കേരള"യുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വി.കെ.സി ഫുട്‌വെയേഴ്‌സ് ചെയർമാൻ വി.കെ.സി. മമ്മത് കോയ എം.എൽ.എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളായി മാറ്റുന്നതിന് നവ സംരംഭകർക്ക് അനുകരിക്കാവുന്ന മാതൃകയാണ് വി.കെ.സി മമ്മത് കോയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ടൈ കേരള" പ്രസിഡന്റ് എം.എസ്.എ. കുമാർ, വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ട്‌ണർ വിവേക് കൃഷ്ണ ഗോവിന്ദ്, എം.എൻ. ഹോൾഡിംഗ്‌സ് ചെയർമാൻ അജിത് മൂപ്പൻ എന്നിവർ സംസാരിച്ചു.