akhilesh

ലക്‌നൗ: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ഭീക്ഷണിപ്പെടുത്തി സമാജ്‌വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് കണ്ണൗജ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.എമർജൻസി മെഡിക്കൽ ഓഫീസർ ഡി.എസ് മിശ്രയ്ക്കാണ് അഖിലേഷിൽ നിന്ന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഒരു ദേശീയ മാദ്ധ്യമമാണ് പുറത്ത് വിട്ടത്.

കഴിഞ്ഞയാഴ്ച നടന്ന ഒരു വാഹനാപകടത്തിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുകാൻ ആശുപത്രിയിൽ എത്തിയതായിരുന്നു അഖിലേഷ്. അപകടത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടർ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. നിങ്ങൾ ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആയിരിക്കാം. രോഗികൾ എന്താണ് പറയുന്നതെന്ന് നിങ്ങൾ എന്നോട് വിശദീകരിക്കാൻ വരേണ്ട. നിങ്ങൾ സർക്കാർ സേവകനാണ്. നിങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നാണ് സംസാരിക്കുന്നത് എന്നും അഖിലേഷ് ഡോക്ടറോട് പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ രംഗത്തെത്തി. ഞാൻ രോഗികളെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവരിലൊരാൾ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അഖിലേഷിനോട് പരാതി പറഞ്ഞത്. അവർക്ക് ചെക്ക് നൽകിയിട്ടുണ്ടെന്ന് അഖിലേഷിനോട് വ്യക്തമാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അഖിലേഷ് പ്രകോപിതനായി എന്നോട് കടന്നു പോകാൻ ആവശ്യപ്പെട്ടതെന്ന് ഡോക്ടർ പറഞ്ഞു.

#WATCH Former CM Akhilesh Yadav who went to meet injured of Kannauj accident, at a hospital in Chhibramau asks Emergency Medical Officer to leave the room as he speaks about compensation amount been given to the injured,says, "Tum sarkar ka paksh nahi le sakte...bahar bhaag jao". pic.twitter.com/U3DrdHI1se

— ANI UP (@ANINewsUP) January 14, 2020