തിരുവനന്തപുരം: ഗ്രാമീണ തലത്തിൽ ഹെറിറ്റേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് തിരുവിതാംകൂർ മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രോജക്റ്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. 18ന് രാവിലെ 10ന് കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവിഹാളിലാണ് പരിപാടി. തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതീബായി ഉദ്‌ഘാടനം ചെയ്യും. യു.എ.ഇ മുൻ പരിസ്ഥിതി മന്ത്രി ഡോ. മൊഹമ്മദ്‌ സായിദ് അൽ കിൻദി, പാണക്കാട് സയിദ് മുനറവലി ശിഹാബ് തങ്ങൾ, സ്വാമി സൂക്ഷ്മാനന്ദ,ഡോ.ടി.പി. ശ്രീനിവാസൻ, കേരള ഹിസ്‌റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുക്കും.