bull

മെക്‌സിക്കോ: കാളകൾക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ചതിനെ തുടർന്ന് ദിവസങ്ങൾ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്‌സിക്കോക്കാരന് അടിയന്തിര ശസ്ത്രക്രിയ. യുഎസ്‌-മെക്‌സിക്കോ അതിർത്തിയിലെ റെയ്‌നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന് ഒടുവിലാണ് ഇയാൾ ആശുപത്രിയിലെത്തുന്നത്. രോഗിയുടെ നില വഷളായതോടെ ജീവൻ രക്ഷിക്കാൻ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ തന്നെ നടത്തേണ്ടി വന്നു.

പ്രജനനത്തിനായി ഉപയോഗിക്കുന്ന കാളകൾക്ക് കർഷകർ നൽകാറുള്ള ഉത്തേജന മരുന്നാണ് ഇയാൾ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കിഴക്കൻ മെക്‌സിക്കോയിലെ വെരാക്രൂസിൽനിന്നാണ് ഇയാൾ മരുന്ന് വാങ്ങിയത്. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമല്ല.

മെക്സിക്കോയിലെ ഒരു കുഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്ധ്യവയസ്‌കനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു സ്ത്രീ സുഹൃത്തുമായി ശരീരം പങ്കിടാൻ അവസരം ലഭിച്ചതോടെയാണ് ഇയാൾ ഉത്തേജകമരുന്ന് ഉപയോഗിച്ചത്. ഈ മരുന്ന് ഉപയോഗിച്ചാൽ കിടപ്പറയിൽ കിടിലം പെർഫോമൻസ് കാഴ്ചവയ്ക്കാനാവുമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞത് വിശ്വസിച്ചായിരുന്നു ഈ കടുംകൈ. മാത്രമല്ല അടുത്തിടെയായി ഇയാൾക്ക് ലൈംഗികബലഹീനതയും സംഭവിച്ചിരുന്നു.

ഇതോടെ ഉത്തേജകമരുന്ന് വാങ്ങി വീട്ടിൽ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സ്ത്രീ സുഹൃത്ത് എത്തിയതോടെ രഹസ്യമായി മരുന്നുസേവിച്ചു. തുടക്കത്തിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയെങ്കിലും ഒരുമണിക്കൂർ കഴിഞ്ഞതോടെ എല്ലാം കൈവിട്ടു എന്നുമനസിലായി. എങ്കിലും പുറത്താരോടും പറഞ്ഞില്ല. മൂന്നുംദിവസം കഴിഞ്ഞിട്ടും സാധാരണ നിലയിലെത്താതെ വന്നതോടെ ആശുപത്രിയിലെത്തി കാര്യം പറഞ്ഞു.


പരിശോധനയിൽ ആരോഗ്യനില പ്രശ്നമാണെന്ന് കണ്ടതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. കുറച്ചുദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. മരുന്നുപയോഗം ഇയാളുടെ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.