udf
UDF

കൊല്ലം: സംസ്ഥാന സഹകരണ ബാങ്ക് 20ന് വിളിച്ചിരിക്കുന്ന ജനറൽ ബോഡിയോഗം യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ചേരുന്ന സഹകാരി മഹാസംഗമം വൻ വിജയമാക്കും സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലികുട്ടി എം.പി ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.

സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള, കൊല്ലം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.സി. രാജൻ, പരവൂർ എസ്.എൻ.വി. ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, കൊല്ലം കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ എൻ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.