കൊച്ചി: മഹീന്ദ്ര മരാസോ ഉടമകൾക്ക് മഹീന്ദ്ര ലോജിസ്‌റ്രിക്‌സിനൊപ്പം ചേർന്ന് വരുമാനം നേടാൻ അവസരം. ഒരു വർഷത്തേക്ക് മഹീന്ദ്ര ലോജിസ്‌റ്റിക്‌സുമായി കരാറിൽ ഏർപ്പെട്ടാൽ ആഴ്‌ചയിൽ വരുമാനം നേടാവുന്നതാണ് പദ്ധതി. കരാർ വർഷന്തോറും പുതുക്കാം. വരുമാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
കരാർ പ്രകാരം മാസത്തിൽ കുറഞ്ഞത് 26 ദിവസം, 5000-6000 കിലോമീറ്റർ ഓടിയാൽ പ്രതിമാസം 6,000 മുതൽ 70,000 രൂപവരെ നേടാം. ഡ്രൈവർ കം ഓണർ പ്രോഗ്രാമിൽ ഡ്രൈവർമാർക്ക് വാർഷിക മെഡൽ ചെക്കപ്പും ഇവരുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പും ലഭിക്കും.