തിരുവനന്തപുരം :റിട്ട.ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആയുർവേദ കോളേജിന് സമീപം നിർമാല്യത്തിൽ പി .വേലപ്പൻ നായർ എറണാകുളത്ത് മകളുടെ വീട്ടിൽ നിര്യാതനായി. കൊല്ലം, തിരുവനന്തപുരം ജില്ലകളെ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർ ആയും സർക്കിൾ ഇൻസ്‌പെക്ടർ ആയും ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആയാണ് വിരമിച്ചത്. വിശിഷ്ട സേവനത്തിന് സർക്കാരിന്റെ വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിർമലയാണ് ഭാര്യ. മക്കൾ: അനൂപ് പി .നായർ (കാനഡ), ഗൗരിപ്രിയ . മരുമക്കൾ: ശ്രീദേവി (കാനഡ), ജിതിൻ സദാനന്ദൻ ( ഇന്ത്യോനേഷ്യ ). ആയുർവേദ കോളേജിനുസമീപം ധന്യ, രമ്യ തിയേറ്ററിന് പുറകിലുള്ള നിർമാല്യം വീട്ടിൽ മൃതദേഹം ഇന്ന് രാവിലെ 8 മണി മുതൽ 2 വരെ പൊതു ദർശനത്തിനുവയ്ക്കും.സംസ്കാരം: ഉച്ചക്ക് 2 ന് തൈക്കാട് ശാന്തി കവാടത്തിൽ .