തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ സി.എം.പിയുടെ യുവജനവിഭാഗമായ കെ.എസ്.വൈ.എഫിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. മണക്കാട് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ചാല കമ്പോളം വഴി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. ജില്ലാപ്രസിഡന്റ് എസ്. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.എം.പി സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ആർ. മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി പി.ജി. മധു, ഏര്യാ സെക്രട്ടറിമാരായ പേരൂർക്കട വിനോദ്, ബിച്ചു.കെ.വി, ആറ്റുകാൽ സുരേന്ദ്രൻ, മാഹിൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നാൻസി പ്രഭാകർ, ജില്ലാ സെക്രട്ടറിമാരായ കീഴ്പാലൂർ ഷാജി, മനീഷ് മുരുകൻ, അനിൽ രാജ്, വൈശാഖ് എന്നിവർ നേതൃത്വം നൽകി.