gold

കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. 14,​ 18,​ 22 കാരറ്ര് സ്വർണാഭരണങ്ങളാണ് വ്യാപാരികൾ ഹാൾമാർക്ക് ചെയ്യേണ്ടത്. ഇതിനായി,​ ഒരുവർഷത്തെ സാവകാശം നൽകും. ഫലത്തിൽ,​ 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനാകൂ.

ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സമയം വിതരണക്കാർക്ക് നൽകുന്നത്. മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അ‌ഞ്ചിരട്ടി വരെ പിഴ,​ ഒരുവർഷം ജയിൽ എന്നീ ശിക്ഷകൾ കേന്ദ്രം പാസാക്കിയ ബി.ഐ.എസ് ആക്‌ടിലുണ്ട്.