മാനന്തവാടി: വീട് പണിയാൻ മണ്ണെടുക്കുന്നതിനിടെ തിട്ടയിടിഞ്ഞ് പഴയ വീടിന്റെ ചുമരുൾപ്പെടെ തകർന്നതിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്തി. ജെസി പാടിയിലെ പുത്തൻപുരക്കൽ ഉമ്മറാണ് (50) മരിച്ചത്. പരിക്കേറ്റ ജെസി പാടിയിലെ ജയരാമനെ (60) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനന്തവാടി പിലാക്കാവ് മുസ്‌ലിം പള്ളിയ്ക്ക് സമീപം കെ.കെ.ബഷീറിന്റെ പുതിയ വീടിനായി മണ്ണെടുക്കുന്നതിനിടെയാണ് പഴയ വീടിന്റ ഒരു വശത്തെ തിട്ടയപ്പാടെ ഇടിഞ്ഞത്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുറത്തെടുത്തത്.
ഉമ്മറിന്റെ ഭാര്യ:സുബൈദ. മക്കൾ: യാസർ, ഷെബിന.