spain-

മാഡ്രിഡ് : യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ രോമവ്യവസായത്തിനെതിരെ സ്പെയിനിൽ ഞെട്ടിക്കുന്ന പ്രതിഷേധം. അമ്പതോളം വരുന്ന മൃഗസംരക്ഷണ പ്രവർത്തകരാണ് രോമവ്യവസായത്തിനെതിരെ നഗ്നരായി പ്രതിഷേധിച്ചത്. തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും നിലത്ത് കിടന്ന് പ്രതിഷേധിച്ചു. “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് മനുഷ്യരെന്ന് മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു.

spain-

സ്പെയിൻഅടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്.

മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും ബന്ധപ്പെട്ട ഉപഭോക്താക്കളുടെയും വര്‍ഷങ്ങളായുള്ള സമ്മർദത്തെയും, പ്രതിഷേധത്തെയും തുടർന്ന് നിരവധി ഫാഷൻ ബ്രാൻഡുകൾ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കായി മൃഗങ്ങളുടെ രോമങ്ങൾ ഉപയോഗിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.


ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെട്ടു.
പലകമ്പനികളും പ്രകൃതിദത്ത രോമങ്ങൾക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നു.

spain

സ്പെയിനിലും ലാറ്റിൻ അമേരിക്കയിലും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സർക്കാരിതര സംഘടനയാണ് അനിമാ നാച്ചുറലിസ്. മാഡ്രിഡിലെ ഏറ്റവും കൂടുതൽ രോമക്കുപ്പായങ്ങൾ വിൽക്കുന്ന വിറ്റുപോകുന്ന കടകൾ സ്ഥിതി ചെയ്യുന്ന പ്രെസിയാഡോസ് സ്ട്രീറ്റിലെ ചില ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകൾക്ക് മുന്നിലും, ബാഴ്‌സലോണ, സരഗോസ, അലികാന്റെ, വലൻസിയ എന്നിവിടങ്ങളിലും മൃഗരോമങ്ങള്‍ക്കെതിരെയുള്ള കാമ്പെയ്‌ൻ സംഘടിപ്പിക്കപ്പെട്ടു.


കൂടുതൽ കമ്പനികളെ അവരുടെ ശേഖരത്തിൽ തൊലികളുടെ ഉപയോഗം ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത ശൈത്യകാലത്തും സമരം കൂടുതല്‍ ശക്തമായി ആവർത്തിക്കപ്പെടുമെന്ന് പോസഡ പറഞ്ഞു.