k-surendran-

കോഴിക്കോട്: കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നുവെന്ന് ബി..ജെ..പി നേതാവ് കെ..സുരേന്ദ്രൻ. കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കെ..സുരേന്ദ്രൻ..പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ബി..ജെ..പി നടത്തുന്ന ജനജാഗ്രതാ യോഗങ്ങൾ ബഹിഷ്‌കരിക്കുന്ന പ്രവണതെയെയാണ് ഫേസ്ബുക്ക് പോസ്റ്രിൽ സുരേന്ദ്രൻ വിമർശിച്ചത്..

കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻകഴിയുന്നു.

ഒരു മാസത്തിലധികമായി സമരക്കാരും മാദ്ധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.