നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി– 2020 പരീക്ഷക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. കരസേനയിൽ 208, നാവികസേനയിൽ 42, വ്യേമസേനയിൽ 120 എന്നിങ്ങനെയാണ് നിലവിലെ ഒഴിവ്. 2020 ഏപ്രിൽ 19ന് നടക്കുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി ജനുവരി 28ന് വൈകിട്ട് ആറുവരെ അപേക്ഷിക്കാം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2001 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്.യോഗ്യത പ്ലസ്ടു. നാഷണൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി പരീക്ഷകൾക്ക് നിഷ്കർഷിച്ച ശാരീരീക യോഗ്യത വേണം. വിശദവിവരത്തിന് :www.upsc.gov.in..
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) പ്ലസ്ടു എൻട്രി തസ്തികയിൽ 260 ഒഴിവുണ്ട്. 2020 ആഗസ്തിൽ പരിശീലനം തുടങ്ങും. ജനുവരി 26മുതൽ ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു(ഫിസിക്സ്, മാത്സ്) ജയിക്കണം. പ്രായം 18–22. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം കുറഞ്ഞത് 157 സെ.മീ, നെഞ്ചളവ് ആനുപാതികം. കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികമാകണം. നല്ല കാഴ്ച ശക്തിവേണം. കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. വെസ്റ്റ് സോണിൽ കൊച്ചി പരീക്ഷാ കേന്ദ്രമായിരിക്കും. www.joinindiancoastguard.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ മാർക്കറ്റിങ് ഓഫീസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർക്കറ്റിംഗ് ഓഫീസർ യോഗ്യത എംബിഎയും മാർക്കറ്റിങിൽ അഞ്ച് വർഷത്തെ പരിചയവും. ഇതിൽ രണ്ട് വർഷം ഫിനാൻഷ്യൽ പ്രോഡക്ട്/സർവീസ് രംഗത്തായിരിക്കണം.
പ്രായം 35ൽ താഴെ.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബിരുദവും ഫിനാൻഷ്യൽ പ്രോഡക്ട്/സർവീസ് മാർക്കറ്റിങിൽ കുറഞ്ഞത് ഒരുവർഷത്തെ പരിചയവും. പ്രായം 30ൽ താഴെ.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 30. വിശദവിവരത്തിന് www.kfc.org
3358 ഒഴിവുകളുമായി DSSSB
ഡൽഹിയിലെ സർക്കാർ സ്കൂളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഡൽഹി സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്. ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 3358 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി 24 മുതൽ ഫെബ്രുവരി 23 വരെ അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ സർക്കാർസ്കൂളുകളിൽ കരാറിടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അതേസമയം, ലൈബ്രേറിയൻ തസ്തികയിലേക്കുള്ള 197 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷാഫീസ്
ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗത്തിനും സ്ത്രീകൾക്കും ഫീസ് അടക്കേണ്ടതില്ല.
ഒഴിവുകൾ :PGT സോഷ്യോളജി (പുരുഷൻ) - 9, PGT സോഷ്യോളജി (സ്ത്രീ)– 7,3. PGT ഇക്കണോമിക്സ് (പുരുഷൻ) – 34,
PGT ഇക്കണോമിക്സ് (സ്ത്രീ) - 52, PGT ഹിന്ദി (പുരുഷൻ)- 111, PGT ഹിന്ദി (സ്ത്രീ) - 91, PGT കമ്പ്യൂട്ടർ സയൻസ് (പുരുഷൻ) - 14, PGT കമ്പ്യൂട്ടർ സയൻസ് (സ്ത്രീ) - 10, PGT പൊളിറ്റിക്കൽ സയൻസ് (പുരുഷൻ) - 24, PGT പൊളിറ്റിക്കൽ സയൻസ് (സ്ത്രീ) - 41, PGT അഗ്രിക്കൾച്ചർ (പുരുഷൻ) - 2, PGT ഗ്രാഫിക്സ് (പുരുഷൻ)-1
PGT സംസ്കൃതം(പുരുഷൻ) - 31, PGT ഉറുദു (പുരുഷൻ)- 2, PGT ജോഗ്രഫി (സ്ത്രീ) - 10, PGT ഹിസ്റ്ററി (സ്ത്രീ) - 24
PGT ഫിസിക്കൽ എജ്യുക്കേഷൻ (സ്ത്രീ) - 9, PGT ഹോം സയൻസ് (സ്ത്രീ)- 74,19. 82/20, PGT എൻജിനീയറിങ് ഡ്രോയിങ് (പുരുഷൻ) - 1, PGT ഫൈൻ ആർട്ട്സ് (പുരുഷൻ)- 13, PGT ഫൈൻ ആർട്ട്സ് (സ്ത്രീ) - 9, PGT ഫിസിക്കൽ എജ്യുക്കേഷൻ (പുരുഷൻ) – 8, PGT മ്യൂസിക് (സ്ത്രീ) - 2, ഫിസിക്കൽ എജ്യുക്കേഷൻ Teacher - 692, ഡൊമസ്റ്റിക് സയൻസ് ടീച്ചർ - 194, മ്യൂസിക് ടീച്ചർ - 123, ഡ്രോയിങ് ടീച്ചർ -231, TGT കമ്പ്യൂട്ടർ സയൻസ് - 264, ലൈബ്രേറിയൻ - 197, TGT സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ - 978. വിശദവിവരത്തിന് :dssb.delhi.gov.in, dsssbonline.nic.in
സ്റ്റീൽ അതോറിറ്റിയിൽ
സ്റ്റീൽ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അസി. മാനേജർ(സേഫ്റ്റി), ഓപറേറ്റർ കം ടെക്നീഷയൻ(ബോയിലർ ഓപറേഷൻ), അറ്റൻഡന്റ് കം ടെക്നീഷ്യൻ(കേബിൾ ജോയിന്റർ), മെഡിക്കൽ സർവീസ് പ്രൊവൈഡർ ട്രെയിനി( നേഴ്സിങ്, പാരാമെഡിക്കൽസ്, പതോളജി ആൻഡ് ബ്ലഡ് ബാങ്ക്, റേഡിയോഗ്രാഫർ), അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി(ഹൈപ്രഷർ വെൽഡർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷീനിസ്റ്റ്, വെൽഡർ) എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.sail.co.in
കേരള റോഡ് ഫണ്ട്
ബോർഡിൽ
കേരള റോഡ് ഫണ്ട് ബോർഡിൽ ഇലക്ട്രിക്കൽ എൻജിനിയർ, വാട്ടർ സപ്ലൈ എൻജിനിയർ തസ്തികകളിൽ നിയമനം നടത്തും. ഇലക്ട്രിക്കൽ എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം. വാട്ടർ സപ്ലൈ എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം. പത്ത് വർഷത്തെ തൊഴിൽ പരിചയം. ഉയർന്ന പ്രായം 60. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 16. വിലാസം: The Project Engineer, KRFB, Sreebala Building T C 11/339, 5th floor, Keston Road, Nanthancode, Kowdiar P O, Trivandrum695003.
ഐർകോൺ
ഇന്റർനാഷണൽ ലിമിറ്റഡിൽ
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 100 ഒഴിവ്. കരാർ നിയമനമാണ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വർക്സ് എൻജിനിയർ/ സിവിൽ, ജിയോളജിസ്റ്റ്, സീനിയർ വർക്സ് എൻജിനിയർ/സിവിൽ, സൈറ്റ് സൂപ്പർ വൈസർ/സിവിൽ, സീനിയർ സൈറ്റ് സൂപ്പർവൈസർ/സിവിൽ, സീനിയർ വർക്സ് എൻജിനിയർ/ഇലക്ട്രിക്കൽ, സൈറ്റ് സൂപ്പർവൈസർ/ഇലക്ട്രിക്കൽ, സീനിയർ സൈറ്റ് സൂപ്പർവൈസർ/ഇലക്ട്രിക്കൽ തസ്തികകളിലാണ് ഒഴിവ്. വിശദവിവരത്തിന് www.ircon.org.
കൊച്ചിൻ ഇന്റർനാഷണൽ
എയർപോർട്
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ട്രെയിനി 7, ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് ട്രെയിനി 7 ഒഴിവുകളുണ്ട്. www. cial.aero വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
നബാർഡിൽ ഓഫീസർ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്- 139, രാജ്ഭാഷാ സർവീസ്- 8, ലീഗൽ സർവീസ്- 3, പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്- 4 എന്നിങ്ങനെ ആകെ 154 ഒഴിവുകളുണ്ട്.ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ: www.nabard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരെ 31 വരെ അപേക്ഷിക്കാം.
റെയിൽ കോച്ച് ഫാക്ടറിയിൽ
നിരവധി അപ്രൻ്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് കപുർത്തല റെയിൽ കോച്ച് ഫാക്ടറി. 400 ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6, 2020. അതേസമയം, ഫെബ്രുവരി 11 വരെ ഓൺലൈനായി ഫീസ് അടക്കാം.പ്രായപരിധി 1. മിനിമം - 15 വയസ്സ്. 2. പരമാവധി - 24 വയസ്സ്..യോഗ്യത..50 ശതമാനത്തിൽ കുറയാത്ത പത്താംക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ സര്ട്ടിഫിക്കറ്റുമാണ് യോഗ്യത. ഒഴിവുകൾ: ഫിറ്റർ - 100, വെൽഡർ - 100,മെക്കനിസ്റ്റ് - 40, പെയിന്റർ - 20, കാർപെന്റർ - 40,. മെക്കാനിക് മോട്ടോർ വെഹിക്കിൾ - 10, ഇലക്ട്രീഷ്യൻ - 56, ഇലക്ട്രോണിക് മെക്കാനിക് - 14
എസി റിലേറ്റഡ് മെക്കാനിക് - 20.വിശദവിവരങഅങൾക്ക്: rcf.indianrailways.gov.in