സെൻട്രൽ റെയിൽവേയിൽ വിവിധ ക്ലസ്റ്ററുകളിൽ 2562 അപ്രന്റിസ് അവസരമുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം. മുംബൈ, ഭുസാവാൾ, പുണെ, നാഗ്പൂർ, സോലാപൂർ ക്ലസ്റ്ററുകളിലാണ് അവസരം. ഫിറ്റർ, വെൽഡർ, കാർപന്റർ, പെയിന്റർ, ടെയ്ലർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസി., ഡീസൽ മെക്കാനിക്, ലബോറട്ടറി അസി., ഫിറ്റർ, ടർണർ, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ(ആർമേച്ചർ), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക്(മോട്ടോർ വെഹിക്കിൾ) ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി/എൻസിവിടി പ്രൊവിഷണൽ സർടിഫിക്കറ്റ്. പ്രായം 15–24. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ് തെരഞ്ഞെടുപ്പ്. www.rrccr.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 22.
ഓർഡനൻസ് ഫാക്ടറി ബോർഡിൽ
ഓർഡനൻസ് ഫാക്ടറി ബോർഡ് ഐടിഐ/നോൺ ഐ.ടി.ഐ വിഭാഗങ്ങളിൽ വിവിധ കേന്ദ്രങ്ങളിലായി 6060 ട്രേഡ് അപ്രന്റിസ് ഒഴിവുണ്ട്. 3808 ഐടിഐ ഒഴിവും 2252 നോൺ ഐടിഐ ഒഴിവുമാണുള്ളത്. ഒഴിവുകൾ :ഓർഡൻസ് കേബിൾ ഫാക്ടറി, ചണ്ഡീഗഢ് - 46, ഗൺ ക്യാരേജ് ഫാക്ടറി ജപൽപൂർ - 176, ഗ്രേ അയൺ ഫൗണ്ടറി ജപൽപൂർ - 56
ഓർഡൻസ് ഫാക്ടറി, ഇറ്റർസി - 46, ഓർഡൻസ് ഫാക്ടറി ജപൽപൂർ - 84, ഓർഡൻസ് ഫാക്ടറി, കത്നി - 30,വെഹിക്കിൾ ഫാക്ടറി ജപൽപൂർ - 98, ഹൈ എക്സ്പ്ലോസീവ് ഫാക്ടറി,താനെ - 91, ഓർഡൻസ് ഫാക്ടറി, നാഗ്പൂർ - 375,ഓർഡൻസ് ഫാക്ടറി, അംബർനാഥ് - 110,ഓർഡൻസ് ഫാക്ടറി, ബന്ധാര - 256, ഓർഡൻസ് ഫാക്ടറി, ഭുസവാൾ - 103,
ഓർഡൻസ് ഫാക്ടറി, ചന്ദ്രപൂർ - 227,
ഓർഡൻസ് ഫാക്ടറി, പൂനൈ - 19,ഓർഡൻസ് ഫാക്ടറി, വാരങ്കൺ - 163,
അമ്മ്യൂണിഷൻ ഫാക്ടറി, പൂനൈ - 424,ഓർഡൻസ് ഫാക്ടറി, ബോലങ്കിർ - 63,എൻജിൻ ഫാക്ടറി, ചെന്നൈ - 128,
സ്മോൾ ആംസ് ഫാക്ടറി, കാൺപൂർ - 123, ഓപ്ടോ ഇലക്ട്രിക്കൽ ഫാക്ടറി, ഡെറാഡൂൺ - 151.നോൺ ഐടിഐ വിഭാഗം 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. സയൻസ്, കണക്ക് വിഷയങ്ങളിൽ 40 ശതമാനം മാർക്ക്വേണം. ഐടിഐ വിഭാഗത്തിൽ എൻസിവിടി/എസ്സിവിടി അംഗീകൃത സ്ഥാപനത്തിൽനിന്ന് ട്രേഡ് ടെസ്റ്റ് ജയം . പത്താം ക്ലാസ്സ് ജയം, ഐടിഐ 50 ശതമാനം മാർക്കോടെ ജയിക്കണം. പ്രായം 15–24. 2020 ഫെബ്രുവരി ഒമ്പതിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9. വിശദവിവരത്തിന് www.ofb.gov.in
EPFO അക്കൗണ്ട്സ് ഓഫീസർ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്സ്മെന്റ് ഓഫീസർ അല്ലെങ്കിൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
421 ഒഴിവുകളുണ്ട് ഒക്ടോബർ നാലിന് പരീക്ഷ നടക്കും. ഒഴിവുകൾ.1. ജനറൽ - 168, 2. ഒ.ബി.സി - 116,3. എസ്.സി - 62,4. എസ്.ടി - 33,5. ഇ.ഡബ്ലു.എസ് - 42
അപേക്ഷകരുടെ പ്രായം 30ൽ കവിയരുത്. അപേക്ഷാ ഫീസ്.
ജനറൽ വിഭാഗത്തിന് 25 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഫീസ് അടക്കേണ്ടതില്ല.ഇംഗ്ലീഷിലും ഹിന്ദിയിലുമായി 2 മണിക്കൂറാണ് പരീക്ഷ.
ജനറൽ ഇംഗ്ലീഷ്, ഇന്ത്യൻ ഫ്രീഡം സ്ട്രഗിൾ, കറന്റ് ഈവന്റ്, ഡവലപ്മെന്റൽ, ഇന്ത്യൻ പോളിറ്റി ആൻഡ് എക്കണോമി, ജനറൽ അക്കൗണ്ടിങ് പ്രിൻസിപ്പിൾസ്, ഇൻഡസ്ട്രിയിൽ റിലേഷൻ ആൻഡ് ലേബർ ലോസ്, ജനറൽ സയൻസ്, ജനറൽ മെന്റൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, സോഷ്യൽ സെക്യൂരിറ്റി എന്നിവടങ്ങളിൽ നിന്നാവും ചോദ്യങ്ങൾ. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് ഉദ്യോഗാർഥികൾക്ക് ശമ്പളം ലഭിക്കുന്നത്.
ഉദ്യോഗാർഥികൾക്ക് ഇന്ത്യയിലെവിടെയും ജോലി ലഭിച്ചേക്കാം. 2 വർഷം പ്രൊബേഷൻ സമയമാണ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ SEOC/DEOC എന്നിവിടങ്ങളിലേക്ക് ആർകിടെക്ട് 1, അർബൻ പ്ലാനർ 1, റൂറൽ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് 1, ഹൈഡ്രോളജിസ്റ്റ് 1, അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ് 1, ജിഐഎസ് സ്പെഷ്യലിസ്റ്റ് 2, ജിഐഎസ് ടെക്നീഷ്യൻ 3 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു ജനുവരി 17ന് രാവിലെ 9.30ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരത്തിൽ.
ബൊട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ടീൽ
ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന്റെ ലക്നൗ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ് 9, ടെക്നീഷ്യൻ 18, സീനിയർ ടെക്നിക്കൽ ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നിക്കൽ അസി. യോഗ്യത ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ/ബിഎസ്സി. ടെക്നീഷ്യൻ സയൻസ് വിഷയം ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, നാഷണൽ ട്രേഡ് സർടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർടിഫിക്കറ്റ്/രണ്ട് വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരവും അപേക്ഷാഫോറവും www.nbri.res.in എന്ന website ൽ ലഭിക്കും . അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31.
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ
ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്തികയിലായി 140 ഒഴിവുണ്ട്. കേരളത്തിൽ 20 ഒഴിവാണുള്ളത്. ജനുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ–പിസിഇ 1, സീനിയർ മാനേജർ ഡിസൈൻ ഇലക്ട്രിക്കൽ 2, അസി. കമ്പനി സെക്രട്ടറി 1, ഡെപ്യൂട്ടി മാനേജർ ഫിനാൻസ് 1, അസി. മാനേജർ ഫിനാൻസ് 1, മാനേജ്മെന്റ് ട്രെയിനി കെമിക്കൽ 9, മാനേജ്മെന്റ് ട്രെയിനി മെക്കാനിക്കൽ 1, മാനേജ്മെന്റ് ട്രെയിനി ഫയർ ആൻഡ് സേഫ്റ്റി 2, മാനേജ്മെന്റ് ട്രെയിനി മാർക്കറ്റിങ് 5, ടെക്നീഷ്യൻ പ്രോസസ് 61, ടെക്നീഷ്യൻ മെക്കാനിക്കൽ 15, ടെക്നീഷ്യൻ ഇലക്ട്രിക്കൽ 4, ടെക്നീഷ്യൻ ഇൻസ്ട്രുമെന്റേഷൻ 7, ടെക്നീഷ്യൻ സിവിൽ 4, ഡ്രാഫ്റ്റ്സ്മാൻ 2, ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക് 7, ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റന്റ് ജനറൽ 8, അസിസ്റ്റന്റ് ഫിനാൻസ് 2, ഡിപ്പോ അസിസ്റ്റന്റ് 2, സ്റ്റെനോഗ്രാഫർ 2, ക്യാന്റീൻ സൂപ്പർവൈസർ 2 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.fact.co.in