മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കും. വാഗ്ദാനങ്ങൾ ഉപേക്ഷിക്കും. പങ്കാളിയുടെ സഹകരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉത്തരവാദിത്വം വർദ്ധിക്കും. കാര്യങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാകും. പുതിയ ആശയങ്ങൾ തേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്നേഹിതരുമായി ബന്ധം. അനുമോദനങ്ങൾ നേടും. ആത്മസംതൃപ്തിയുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മസംയമനം പാലിക്കണം. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രാർത്ഥനയോടെ മുന്നോട്ട് നീങ്ങും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബത്തിൽ സന്തുഷ്ടി. പരാജയങ്ങൾ ഒഴിവാക്കും. സ്വയം ഭരണാധികാരം ലഭിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാർത്ഥമായി പ്രവർത്തിക്കും. പുതിയ ആശയങ്ങൾ. ഉല്ലാസയാത്രകൾക്ക് അവസരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വെല്ലുവിളികളെ നേരിടും. ആത്മധൈര്യമുണ്ടാകും. സാമ്പത്തിക സഹായം നൽകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾക്കു പരിഹാരം. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ കർമ്മപദ്ധതികൾ. സാ മ്പത്തിക ചുമതല വർദ്ധിക്കും. ഉദ്യോഗത്തിൽ മാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സേവനത്തിൽ ആത്മാർത്ഥത. പ്രവർത്തനത്തിൽ പുരോഗതി. വിദേശയാത്ര സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യക്തിസ്വാതന്ത്ര്യമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലക്ഷ്യപ്രാപ്തി നേടും. വിട്ടുവീഴ്ചാമനോഭാവം. സ്വസ്ഥതയും സമാധാനവും.