london

ലണ്ടൻ: അന്തരിച്ച പ്രഭാവതി ശക്തിധരന്റെ സംസ്കാര ചടങ്ങുകള്‍ ജനുവരി 19 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രിയില്‍ (E12 5DQ) വച്ച് നടക്കും. ഇതിനു മുന്‍പ് 11 നും 12.30നും മദ്ധ്യേ 10 Widecombe Gardens, Ilford ഇല്‍ നടക്കുന്ന ചടങ്ങില്‍ ബന്ധു മിത്രാദികള്‍ക്ക് അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാനാകും. സംസ്കാരത്തിന് ശേഷം മലയാളി അസോസിയേഷന്റെ കേരള ഹൌസില്‍ വച്ച് ലഞ്ചും ഉണ്ടായിരിക്കും.

ഷീല, ഷൈല, സുമംഗല, ശ്രീകല, ഷീന എന്നിവർ മക്കളാണ്. സുരേഷ്, ശശികുമാർ (പ്രസിഡന്റ്, ശ്രീനാരായണ ഗുരു മിഷൻ), പരേതനായ ബാബു രാജേന്ദ്ര പ്രസാദ്, സുനിൽ, വിനോദ് എന്നിവർ മരുമക്കളാണ്. നാട്ടിലെ വിലാസം: ശക്തി പ്രഭ, വെങ്കുളം, വർക്കല.