മലപ്പുറം: കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.