gandi

ന്യൂഡൽഹി: മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനം ഈ വർഷത്തെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ നിന്നും ഒഴിവാക്കി. അബിഡ് വിത്ത് മീ ( എന്നോടൊപ്പം വസിക്കുക)​ എന്ന ഗാനമാണ് പട്ടികയിൽ നിന്നും പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയത്. 1950 മുതൽ സൈനിക പാരമ്പര്യത്തിന്റെ ഭാഗമായി ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ ഈ ബൈബിൾ ഗാനം ആലപിച്ചിരുന്നു.

ചടങ്ങിൽ 30-35 ഗാനങ്ങൾ ആലപിക്കാറുണ്ട്. എന്നാൽ എല്ലാ വർഷവും രാഗങ്ങളുടെ പുനക്രമീകരണം നടത്തും. പുതിയ രാഗങ്ങൾ അവതരിപ്പിക്കാനുംകൂടുതൽ ഇന്ത്യൻ രാഗങ്ങൾ ചേർക്കാനുമാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി.പടിഞ്ഞാറൻ രാഗങ്ങൾ മാറ്റി ഇന്ത്യൻ രാഗങ്ങൾ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇതോടൊപ്പം ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളും ഉൾപ്പെടുത്തുമെന്നും ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു

പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവിയായിരുന്ന ഹെൻറി ഫ്രാൻസിസ് ലൈറ്റാണ് അബൈഡ് വിത്ത് മി എന്ന ഗാനം രചിച്ചത്. എല്ലാ വർഷവും ജനുവരി 29 ന് വൈകുന്നേരം ഡൾഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടത്തും. ഈ ചടങ്ങിലൂടെയാണ് ഓരോ വർഷത്തെയും റിപ്പബ്ലിക് ദിനാഘോഷം സമാപിക്കുന്നത്.