mavoist

മേപ്പാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ഇന്നലെ രാത്രി മാവോയിസ്റ്റുകൾ റിസോർട്ടിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. റിസോർട്ടിന്റെ ചുവരിൽ മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിൽ പോസ്റ്ററും പതിച്ചിരുന്നു. ആദിവാസി സ്ത്രീളോടുള്ള മോശം പെരുമാറ്റത്തിന്റെ പ്രതികാരമാണ് ആക്രമണം എന്നാണ് പോസ്റ്രറിൽ പറയുന്നത്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സീസണിൽ ആദിവാസി സ്ത്രീകളെ വഴിയിൽ തടഞ്ഞ് നിർത്തി അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണത്തിനായി കെണിയിൽപെടുത്തുകയും ചെയ്യുന്ന റിസോർട്ട് മാഫിയക്കെതിരായ താക്കീതാണിത്.