1. കളിയിക്കാവിള കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കര്‍ണാടകത്തിലും ഡല്‍ഹിയിലും എന്ന് പൊലീസ്. മൂന്നുപേര്‍ക്ക് ചാവേറാകാന്‍ പരിശീലനം ലഭിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. പൊലീസ് നടപടികളോടുള്ള പ്രതികാരം ആയാണ് ആക്രമണം നടത്തിയത്. നിരോധിത സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും പ്രതികള്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ വില്‍സണിനെ പ്രതികള്‍ക്ക് മുന്‍പരിചയം ഇല്ലെന്നും പൊലീസ് പറഞ്ഞു. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് പ്രതികളെ തമിഴ്നാട് ക്യു ബ്രാഞ്ച് ചോദ്യം ചെയ്യുക ആണ്
2. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയിയത്. റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഷമീമും തൗഫീഖും പൊലീസിന്റെ പിടിയിലായത്. കര്‍ണാടക പൊലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എതിരെ കേരളത്തിലും കേസ് എടുത്തേക്കും. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയോ എന്ന് പരിശോധിക്കുക ആണ്. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരം എന്ന് കൊല്ലപ്പെട്ട എ.എസ്.ഐ വില്‍സന്റെ ഭാര്യ ഏയ്ഞ്ചല്‍ മേരി. എല്ലാ പ്രതികളേയും പിടികൂടണം. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നും എയ്ഞ്ചല്‍ മേരി
3. മുഖ്യപ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കും. പ്രതികളെ രണ്ട് ദിവസത്തിന് ഉള്ളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും എന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട് ടാസ്‌ക് പൊലീസിലെ സ്‌പെഷ്യല്‍ എസ്.ഐ വിന്‍സന്റിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. അതേസമയം കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ മുഴുവന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളിലേയും പൊലീസുകാര്‍ക്ക് തോക്ക് അനുവദിച്ചു നല്‍കി. ചെക്‌പോസ്റ്റുകളില്‍ അംഗബലം വര്‍ദ്ധിപ്പിക്കാനും തമിഴ്നാട് ഡി.ജി.പി നിര്‍ദേശം നല്‍കി.
4. വയനാട് മേപ്പാടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. റിസോര്‍ട്ടിന് നേരെ കല്ലേറുണ്ടായി. നാടുകാണി മാവോയിസ്റ്റ് ഏരിയ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചു. ആദിവാസി സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന് ആണ് പ്രതികാരം. മേപ്പാടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങി.
5.കരവിളക്ക് ഉത്സവത്തിന് ഒരുങ്ങി ശബരിമല. മകരവിളക്കിന് മുന്നോടി ആയുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറയുക ആണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വെകീട്ട് 5.15ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഘോഷ യാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിക്കും. ക്ഷേത്ര സന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് 6.30ന് പൊന്നമ്പല വാസന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന നടത്തും.
6 കഴിഞ്ഞ പ്രളയത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനം ഇല്ല. അതേസമയം, മകരവിളക്ക് കാണാന്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. വാഹന നിയന്ത്രണവും ഉണ്ടായിരിക്കും. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടുന്നില്ല. വ്യൂ പോയിന്റുകളില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
7.സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ നിരോധം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യം ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. പകരം ബോധവത്കരണത്തിന് ആയിരുന്നു ഊന്നല്‍. ഈ സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
8 .നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കും. എന്നിട്ടും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും. പ്ലാസ്റ്റിക് നിരോധത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും സാവകാശം അനുവദിക്കണം എന്ന ശക്തമായ ആവശ്യം വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ബദലുകളുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നത് ആണ് പ്രധാന പ്രശ്നം. ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സമാനമായ ഗുണനിലവാരത്തില്‍ ഉള്ളവ ചില്ലറ വ്യാപാരികളെ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് വിവേചനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു
9.ബോാബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്സി സര്‍വ്വീസ് പ്രവര്‍ത്തനം തുടങ്ങി. ഗ്രാന്റ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹെലി ടാക്സി ഉദ്ഘാടനം ചെയ്യ്തു. കേരളത്തില്‍ എവിടെയും കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്ത് പറന്നെത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊച്ചി തേക്കടി റൂട്ടിലാണ് ആദ്യ സര്‍വീസ്. 250 കോടി രൂപയാണ് ബോബി ഹെലി ടാക്സി സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി നീക്കി വച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് ഹെലികോപ്റ്റര്‍ സൗകര്യം സ്വജന്യമാണ്. ഡയറക്ടര്‍ ജിസോ ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.എന്‍ ശാസ്ത്രി, മാര്‍ക്കറ്റിംഗ് ഹെഡ് ഹെലി കാറിന ടോളോനെന്‍, ബോബി ഓക്സിജന്‍ റിസോര്‍ട്സ് വൈസ് പ്രസിഡന്റ് സില്‍ജു, ഓപ്പറേഷന്‍ ഹെഡ് ജോണ്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു.