tp-senkumar-

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ച അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന മുൻ ഡി.ജി.പി ടി.പി.സെൻകുമാറിന്റെ അഭിപ്രായത്തിനെതിരെ വിമർശനം ഉയരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാർ വിമർശകരെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് കുറിച്ചത്. ഈ വിഷയത്തിൽ സെൻകുമാറിനെ പരിഹസിച്ചു കൊണ്ട് അഡ്വ രശ്മിതയും രംഗത്തുവന്നു. അടുത്തിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചാനൽ ചർച്ചകളിൽ സജീവമാണ് രശ്മിത.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹരീഷ് വാസുദേവനെ 'ഹാരിസ് ' വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!

ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെ്ര്രയിംഗ്....