ബീഫ് വിഭവങ്ങൾ ഇഷ്ടമുള്ളവർ തീർച്ചയായും കൊതിക്കുന്ന വിഭവമാണ് ഇന്ന് കൗമുദി സാൾട്ട് ആൻഡ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. ഇരുപത്തിയഞ്ച് കിലോ ഭാരമുള്ള പോത്തിൻ കാലുകൊണ്ട് തയ്യാർ ചെയ്യുന്ന ബിരിയാണിയാണ് ഇന്നത്തെ സ്‌പെഷൽ. നന്നായി വരഞ്ഞെടുത്ത പോത്തിൻകാലിൽ മസാലക്കൂട്ടുകൾ നന്നായി തേച്ചുപിടിപ്പിച്ച ശേഷം തീയിൽ ചുട്ടെടുത്ത ശേഷമാണ് ബിരിയാണിയിൽ ചേർക്കുന്നത്.