pamba

പമ്പ: മകരവിളക്കിന് അക്ഷരാർത്ഥത്തിൽ പൂർണമായും ഒരുങ്ങി കഴിഞ്ഞു ശബരിമല സന്നിധാനം. സന്നിധാനം, നിലയ്ക്കൽ, മരക്കുട്ടം, പാണ്ടിത്താവളം, കൊപ്രാക്കളം, വാവര് നട, പമ്പ യുടേൺ, അപ്പാച്ചിമേട്, പുൽമേട് എന്നിവിടങ്ങളിൽ തീർത്ഥാടകർ മകരവിളക്ക് ദർശനത്തിനായി കാത്തിരിക്കുകയാണ്. അതിനിടെ താഴെ പമ്പയിൽ രസകരമായ ഒരു കാഴ്‌ച നടന്നു. രണ്ട് കാട്ടുപന്നി കുട്ടന്മാർ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു സംഭവം. കാണുന്നവർക്ക് രസകരമായിരുന്നെങ്കിലും ഇരുവർക്കും അങ്ങനെയായിരുന്നില്ല. മൂക്ക് കൊണ്ട് മുട്ടി അലറിയാർത്തുകൊണ്ടായിരുന്നു വീരന്മാർ കോർത്തത്.

സാഹചര്യം 'സംഘർഷ'ഭരിതമായിരുന്നെങ്കിലും ഇരുവരെയും 'പിടിച്ചുമാറ്റാൻ' പൊലീസുകാരോ സ്വാമിമാരോ തയ്യാറായില്ല. കേരളകൗമുദി ഫോട്ടോഗ്രാഫർ ശ്രീധർലാൽ എം.എസാണ് തന്റെ ക്യാമറയിൽ രസകരമായ ദൃശ്യങ്ങൾ പകർത്തിയത്.