ഒരു ഐഫോൺ സ്വന്തമാക്കുക എന്നത് നിരവധിപേരുടെ സ്വപ്നമാണ്. എന്നാൽ ഐഫോണിന്റെ ബഡ്ജറ്റ് താങ്ങാൻ കഴിയാത്തതിനാൽ പലരും ആഗ്രഹം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഐഫോൺ പ്രേമികൾക്ക് കുറഞ്ഞ ചെലവിൽ ഐഫോൺ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഉടനെ വരുന്നത്. ഈ വർഷം മാർച്ച് - ഏപ്രിൽ മാസത്തോടെ ഐഫോണിന്റെ രണ്ട് പുതിയ മോഡലുകളാണ് പുറത്തിറങ്ങുന്നത്. ഐഫോൺ എസ്.സി 2 ആണ് ആദ്യം വിപണിയിൽ എത്തുന്നതായി പ്രതീക്ഷിക്കുന്നത്. ഐഫോൺ 9ഉം വിപണിയിൽ ഇക്കൊല്ലമെത്തുമെന്നാണ് വിവരങ്ങൾ. പുത്തൻ ഫീച്ചേഴ്സുകളോടെ വരുന്ന പുതിയ ഐഫോൺ മോഡലുകൾ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി കീഴടക്കാൻ പോവുന്ന പുതിയ ഐഫോണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആർ.ജെ സൂരജ് കൗമുദി ടി.വിയിലൂടെ

iphone