nrc

ഹൈദരാബാദ്: തെലങ്കാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രിയും തെലങ്കാന രാഷ്ട്രസമിതി നേതാവുമായ മുഹമ്മദ് മഹ്മൂദ് അലി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള അടിച്ചമർത്തമെപ്പട്ട ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്നില്ല. അതേസമയം ഇന്ത്യയിൽ ജീവിക്കുന്നവർ പൗരത്വം തെളിയിക്കണമെന്ന് പറഞ്ഞാൽ സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയോട് ഇക്കാര്യം തങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ് പാർട്ടിയെന്ന് സംസ്ഥാനത്തെ ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി.രാമറാവും നേരത്തെ വ്യക്തമാക്കിയിരുന്നു.