mg-university-info

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എസ്‌സി സൈബർ ഫോറൻസിക് (സി.എസ്.എസ് 2018 അഡ്മിഷൻ റഗുലർസീപാസ്) പരീക്ഷകൾ ഫെബ്രുവരി 7 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), ബി.എ (ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ് 2011 അഡ്മിഷൻ സപ്ലിമെന്ററി/ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.കോം എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റഗുലർ), ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 22 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ് 2011 അഡ്മിഷൻ സപ്ലിമെന്ററി/ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് 2012- 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ എൽ.എൽ.ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് 2016 അഡ്മിഷൻ റഗുലർ), ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 5 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) നവംബർ 2019 ബേസിക് ഇലക്‌ട്രോണിക്‌സ് ലാബ് 21, 22 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) നവംബർ 2019 ബേസിക് ഇലക്‌ട്രോണിക്‌സ് ലാബ് 21, 22 തീയതികളിൽ ആലുവ യു.സി. കോളേജിൽ നടക്കും.

സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ ബി.എസ്‌സി (സി.ബി.സി.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓൺലൈനായി അപേക്ഷിക്കുകയും സൂക്ഷ്മപരിശോധനയ്ക്ക് ഇതുവരെ ഹാജരാകാത്തതുമായ വിദ്യാർത്ഥികൾ 17,18, 20 തീയതികളിൽ റീവാല്യുവേഷൻ രജിസ്‌ട്രേഷൻ സ്ലിപ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം സിൽവർ ജൂബിലി പരീക്ഷഭവനിലെ 226-ാം നമ്പർ മുറിയിലെത്തണം.

ഉത്തരക്കടലാസ് കൈപ്പറ്റണം

മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് പരീക്ഷയുടെ മൂല്യനിർണയം (ഹോം വാല്യുവേഷൻ സ്‌പെഷൽ സ്‌കീം) എട്ട് മേഖലാ ക്യാമ്പുകളിലായി ക്രമീകരിച്ചു. 16ന് എം.കോം, 17ന് എം.എ, എം.എസ്‌സി, മറ്റു വിഷയങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൂല്യനിർണയ പട്ടികയിൽ ഉൾപ്പെട്ട അദ്ധ്യാപകർ അതത് മേഖല ക്യാമ്പുകളിൽനിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റണം.

പരീക്ഷഫലം

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ 2018 ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ മേഴ്‌സി ചാൻസ്

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2017ന് മുമ്പ് പ്രവേശനം നേടി എം.ബി.എ പരീക്ഷയിൽ 5.5 സി.ജി.പി.എ നേടാൻ കഴിയാത്തവർക്കുള്ള ഒന്നാം മേഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2019 ഒക്‌ടോബറിൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും നൽകേണ്ടതില്ല. പിഴ കൂടാതെ 22 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.

സീറ്റൊഴിവ്

ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി എന്നീ കോഴ്‌സുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 0481-2731560, 2731724, 9544981839.