അപേക്ഷ ക്ഷണിച്ചു
കൊല്ലം കുളക്കടയിലെ അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സിംഗപ്പൂർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അംഗീകാരത്തോടു കൂടി നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർടിസിനൽ ബേക്കിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. കുറഞ്ഞ യോഗ്യത 10-ാം ക്ലാസ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് നൽകും. ഫോൺ: 9562672495.
ന്യൂമാറ്റ്സ് പരീക്ഷ മാറ്റി
സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ 18ന് നടത്താനിരുന്ന ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവക്ക് മാറ്റമില്ല. 18നുള്ള സ്റ്റെപ്സ് പരീക്ഷ മുൻ നിശ്ചയിച്ചപ്രകാരം അന്നു തന്നെ നടക്കുമെന്ന് എസ്.സി.ഇ.ആർ.ടി അറിയിച്ചു.