കൊല്ലം: കൊല്ലം കന്റോൺമെന്റ് 'മഹേശ്വരി'യിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും ഡോ. ഗീതയുടെയും മകൻ പി.ജി. കാർത്തിക്കും ചങ്ങനാശ്ശേരി 'ജ്യോതിസി'ൽ ജോതീന്ദ്രബാബുവിന്റെയും ഡോ. ജയലക്ഷ്മി ബാബുവിന്റെയും മകൾ കാവ്യയും കൊല്ലം തട്ടാമല ലാലാസ് കൺവെൻഷൻ സെന്ററിൽ വിവാഹിതരായി.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, പത്നി രേഷ്മ ആരിഫ്, മുഖ്യമന്ത്റി പിണറായി വിജയൻ, മന്ത്റിമാരായ ജി. സുധാകരൻ, ഇ.ചന്ദ്രശേഖരൻ, എ.കെ. ബാലൻ, എ.കെ.ശശീന്ദ്രൻ, കെ. രാജു, കെ.ടി.ജലീൽ, പി. തിലോത്തമൻ, കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പളളി, കെ. കൃഷ്ണൻകുട്ടി, ജെ.മേഴ്സിക്കുട്ടി അമ്മ, മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി, എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലേശ്ശേരി, വി.എം. സുധീരൻ, എ.എ. അസീസ്, വൈക്കം വിശ്വൻ, എം.എ. ബേബി, കെ.ഇ. ഇസ്മയിൽ, പി.പി. മുകുന്ദൻ, ഡോ. രവി പിള്ള, ഗോകുലം ഗോപാലൻ, ഡോ. ബിജു രമേശ്, പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ, എ.എം. ആരീഫ്, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.സോമപ്രസാദ്, രമ്യാഹരിദാസ്, അബ്ദുൽ വഹാബ്, പി.ജെ.ജോസഫ്, എസ്. ശർമ്മ, കെ.എസ്. ശബരീനാഥൻ, സി. ദിവാകരൻ, വി.ജോയ്, എം. മുകേഷ്, എം. നൗഷാദ്, കോവൂർ കുഞ്ഞുമോൻ, വി.ഡി. സതീശൻ, വി.എസ്. ശിവകുമാർ, പി.ഐഷാ പോറ്റി, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, കൊല്ലം ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫെബ്രുവരി 5 ന് പാർലമെന്റ് അതിഥി മന്ദിരമായ വെസ്റ്റേൺ കോർട്ട് അനക്സ് മൾട്ടിപർപ്പ്സ് ഹാളിൽ സത്കാര ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്.