export

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഡിസംബറിലും ഇടിവ് നേരിട്ടു. 1.8 ശതമാനം നഷ്‌ടവുമായി 2,​736 കോടി ഡോളറാണ് കഴിഞ്ഞമാസത്തെ കയറ്റുമതി വരുമാനം. ഇറക്കുമതിയും കുറഞ്ഞതോടെ,​ വ്യാപാരക്കമ്മി മെച്ചപ്പെട്ടിട്ടുണ്ട്. 8.83 ശതമാനം കുറഞ്ഞ് 3,​861 കോടി ഡോളറാണ് ഇറക്കുമതിച്ചെലവ്.

ഇതോടെ,​ വ്യാപാരക്കമ്മി 2018 ഡിസംബറിലെ 1,​449 കോടി ഡോളറിൽ നിന്ന് 1,​125 കോടി ഡോളറായി കുറഞ്ഞു. നവംബറിൽ ഇത് 1,​212 കോടി ഡോളറായിരുന്നു.

0.83%

ഡിസംബറിൽ ക്രൂഡോയിൽ ഇറക്കുമതി 0.83 ശതമാനം കുറഞ്ഞ് 1,​069 കോടി ഡോളറിൽ ഒതുങ്ങി.

3.93%

സ്വർണ ഇറക്കുമതി 3.93 ശതമാനം താഴ്‌ന്ന് 246 കോടി ഡോളറിൽ ഒതുങ്ങിയതും വ്യാപാരക്കമ്മി താഴാൻ സഹായകമായി.

19

രാജ്യത്തെ 30 പ്രമുഖ കയറ്റുമതി വിഭാഗങ്ങളിൽ 19 എണ്ണവും ഡിസംബറിൽ നഷ്‌ടം കുറിച്ചു.