ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ വീട്ടിൽ കുടുങ്ങിയ ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. നാല് മണിക്കൂർ നടന്നാണ് സൈനികർ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗർഭിണിയായ ഷാമിമ എന്ന യുവതി വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഈ സമയം പ്രസവ വേദനയും ആരംഭിച്ചു. എന്തു ചെയ്യണമെന്നറിയാത്ത സമയത്താണ് സൈന്യം രക്ഷകരായത്.
ഇതിന്റെ വീഡിയോ ഇന്ത്യൻ ആർമി തന്നെയാണ് സോഷ്യൽ മീഡിയിയൽ പങ്കുവച്ചത്. പ്രധാനമന്ത്രിയും വീഡിയോ പങ്കുവച്ച് സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ സൈന്യം. നമ്മുടെ സൈന്യത്തിന്റെ മാനുഷിക മൂല്യത്തിൽ അഭിമാനിക്കുന്നു. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം സൈന്യം അവസരത്തിനൊത്തുയർന്ന് സാധ്യമായതെല്ലാം ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നൂറിലധികം സൈനികർ യുവതിയുടെ വീട്ടിലെത്തിയാണ് അവരെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ദുസ്സമായ സാഹചര്യത്തിൽ സൈന്യം നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. സ്ട്രച്ചറിൽ കിടത്തിയ ശേഷം തോളിലേറ്റിയ സൈന്യം നാല് കിലോമീറ്റർ നടന്നത്. പിന്നീട് യുവതി പ്രസവിച്ചതായും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും സൈന്യം ട്വീറ്റ് ചെയ്ത് അറിച്ചു.
#HumsaayaHainHum 🇮🇳🍁
— Chinar Corps - Indian Army (@ChinarcorpsIA) January 14, 2020
During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her on stretcher through heavy snow. Baby born in hospital, both mother & child doing fine. #VRWithU4U pic.twitter.com/BpDcXRvuUH